സ്കൂ​ളു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി എ​സ്എ​ഫ്ഐ
Thursday, April 22, 2021 12:34 AM IST
മ​ങ്ക​ട: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന സ്കൂ​ളു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ. എ​സ്എ​ഫ്ഐ മ​ങ്ക​ട ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ങ്ക​ട ഏ​രി​യാ​യി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന സ്കൂ​ളു​ക​ളാ​ണ് അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്.
പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന സ്ക്കൂ​ളു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് എ​സ്എ​ഫ്ഐ സ്ക്കൂ​ൾ അ​ധി​കൃ​ത​ർ​ക്കു ക​ത്തു ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്. അ​ജ്മ​ൽ ഷാ​ബി​ൻ, ഉ​നൈ​സ്, യ​ദു കൃ​ഷ്ണ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.