പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ​ശു​ചീ​ക​ര​ണം തു​ട​ങ്ങി
Thursday, April 22, 2021 12:34 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ​ശു​ചീ​ക​ര​ണ​ത്തി​നു തു​ട​ക്കാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ല്ലു​വ​ര​ന്പ് തോ​ട് ശു​ചീ​ക​രി​ച്ചു. 25 വ​രെ പൊ​തു​സ്ഥ​ല​ങ്ങ​ൾ, മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ ഓ​ട​ക​ൾ, ന​ഗ​ര​സ​ഭാ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ക്കു​ന്ന​ത്.
25 ന് ​ബൃ​ഹ​ത്താ​യ കാ​ന്പ​യി​നാ​യി വാ​ർ​ഡു ത​ല​ത്തി​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ, ക്ല​ബു​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 34 വാ​ർ​ഡു​ക​ളി​ലും ശു​ചീ​ക​ര​ണം ന​ട​ക്കും. തു​ട​ർ​ന്നു വീ​ടു​ക​ളി​ൽ ബോ​ധ​വ​ത്കര​ണ​വു​മാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​ത്തും.
ക​ല്ലു​വ​ര​ന്പ് തോ​ടി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​ഷാ​ജി നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ എ.​ന​സീ​റ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ സ​ന്തോ​ഷ്കു​മാ​ർ, പ​ച്ചീ​രി ഫാ​റൂ​ഖ്, ഷാ​ൻ​സി ന​ന്ദ​കു​മാ​ർ, പി. ​സീ​ന​ത്ത്, മ​ൻ​സൂ​ർ നെ​ച്ചി​യി​ൽ, സ​ലിം താ​മ​ര​ത്ത്, സു​നി​ൽ​കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദി​ലീ​പ്കു​മാ​ർ, ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ജീ​വ​ന​ക്കാ​ർ, ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളാ​യ ഷാ​ഹി​ദ്, ഫൈ​സ​ൽ, യൂ​ത്ത് ലീ​ഗ് നേ​താ​വ് നി​സാം, മ​റ്റു സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.