ഇ​രു​ട്ടു​കു​ത്തി കോ​ള​നി​യി​ൽ ‘വ​ന​സ​ഞ്ജീ​വ​നി’ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Friday, April 23, 2021 12:35 AM IST
എ​ട​ക്ക​ര: ആ​യു​ഷ്ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ണ്ടേ​രി ഇ​രു​ട്ടു​കു​ത്തി ആ​ദി​വാ​സി കോ​ള​നി​യി​ൽ ’വ​ന​സ​ഞ്ജീ​വ​നി’​ക്ക് തു​ട​ക്ക​മാ​യി. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ ശാ​ക്തീ​ക​ര​ണ​വും ഒൗ​ഷ​ധ സ​സ്യ​കൃ​ഷി പ്രോ​ത്സാ​ഹ​ന​വും ല​ക്ഷ്യ​മി​ട്ട് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് വ​ന​സ​ഞ്ജീ​വ​നി. നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ, ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്, ജ​ന​മൈ​ത്രി എ​ക്സൈ​സ്, പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, വ​നം വ​കു​പ്പ്, ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഒൗ​ഷ​ധ സ​സ്യ​കൃ​ഷി ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യം ഒ​രു​ക്കി​ക്കൊ​ടു​ക്കു​ക​യും അ​വ​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​ഭ​വ​ങ്ങ​ൾ​ക്ക് വി​പ​ണി ക​ണ്ടെ​ത്തു​ക​യു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തോ​ടൊ​പ്പം ആ​ദി​വാ​സി​ക​ൾ​ക്കു തൊ​ഴി​ൽ ന​ൽ​കാ​നും ആ​യു​ർ​വേ​ദ മേ​ഖ​ല​യി​ൽ നി​ല​വി​ലു​ള്ള ഒൗ​ഷ​ധ സ​സ്യ​ക്ഷാ​മം പ​രി​ഹ​രി​ക്ക​ക​യും ല​ക്ഷ്യ​മാ​ണ്.

ജി​ല്ല​യി​ൽ നി​ല​ന്പൂ​ർ ബ്ലോ​ക്കി​നു കി​ഴി​ൽ ഇ​രു​ട്ടു​കു​ത്തി കോ​ള​നി​യാ​ണ് പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 750-കി​ലോ വി​ത്തു​പ​യോ​ഗി​ച്ചു​ള്ള മ​ഞ്ഞ​ൾ കൃ​ഷി​യാ​ണ് ഉ​ദേ​ശി​ക്കു​ന്ന​ത്. കോ​ട്ട​യ്ക്ക​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട ശേ​ഷ​മാ​ണ് കൃ​ഷി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​മൊ​രു​ക്ക​ലും മ​റ്റു അ​നു​ബ​ന്ധ ജോ​ലി​ക​ളും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ദി​വാ​സി​ക​ൾ​ക്കു ത​ന്നെ ന​ൽ​കും. പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യാ​ൽ നി​ല​ന്പൂ​ർ ബ്ലോ​ക്കി​ലെ മ​റ്റു ഗോ​ത്ര​വ​ർ​ഗ കോ​ള​നി​ക​ളി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും.

മ​ഞ്ഞ​ളി​നു പു​റ​മെ മ​റ്റു ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളു​ടെ കൃ​ഷി​കൂ​ടി വ്യാ​പി​പ്പി​ക്കാ​നും മി​ഷ​ൻ ഉ​ദേ​ശി​ക്കു​ന്നു​ണ്ട്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മേ​ധാ​വി ഡോ. ​ഉ​ഷ മി​ക​ച്ച ആ​ദി​വാ​സി ക​ർ​ഷ​ക​നാ​യ ഗോ​പി​ക്ക് മ​ഞ്ഞ​ൾ വി​ത്ത് ന​ൽ​കി നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ദ്യാ രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ാഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ക​ബീ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്രസി​ഡ​ന്‍റ് ഷാ​ജി ജോ​ണ്‍, ജ​ന​മൈ​ത്രി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ബൂ​ബ​ക്ക​ർ സി​ദീ​ഖ്, ആ​യു​ഷ് ഗ്രാ​മം നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​അ​ന്പി​ളി പ്ര​ഭാ​ക​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷം​ന, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​സ്ത​ഫ പാ​ക്ക​ട, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പൊ​ന്ന​ച്ച​ൻ, മെം​ബ​ർ​മാ​രാ​യ നാ​സ​ർ, ഹ​രി​ദാ​സ്, ത​ങ്ക ഓ​വ​ർ​സി​യ​ർ അ​ഖി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.