അ​തി​ർ​ത്തി അ​ട​ച്ചി​ട്ട് പോ​ലീ​സ് പ​രി​ശോ​ധ​ന
Saturday, May 8, 2021 11:53 PM IST
ക​രു​വാ​ര​കു​ണ്ട്: ശ​നി​യാ​ഴ്ച മു​ത​ൽ സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ അ​ട​ച്ചി​ട്ടാ​യി​രു​ന്നു പോ​ലി​സി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ​ത്. മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഉ​ൾ​നാ​ട​ൻ മേ​ഖ​ല​ക​ളെ​ല്ലാം ബ്ലോ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ​ശ​ക്ത​മാ​യി​രു​ന്നു. ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ൽ മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ടാ​ർ​വീ​പ്പയും ബാ​രി​ക്കേ​ഡും വെ​ച്ച് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ൽ​ക്കാ​ണ് ലോ​ക്ക് ഡൗ​ണ്‍ ആ​രം​ഭി​ച്ച​തെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ ത​ന്നെ പോ​ക്ക​റ്റ് റോ​ഡു​ക​ളി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ അ​ട​ച്ചി​ട്ടി​രു​ന്നു. നാ​ട്ടു​കാ​രും പോ​ലീ​സി​ന്‍റെ ഈ ​ഉ​ദ്യ​മ​വു​മാ​യി പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ് കാ​ണാ​നാ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ പ്ര​ധാ​നപാ​ത​ക​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി​രു​ന്നു.