കൃ​ഷി​യും ന​ശി​ച്ചു! കാ​റ്റി​ലും മ​ഴ​യി​ലും ആ​ന​മ​ങ്ങാ​ട്ട്് വ​ൻ​നാ​ശം, മ​ര​ങ്ങ​ൾ വീ​ണു 14 വീ​ടു​ക​ൾ ത​ക​ർ​ന്നു
Saturday, May 8, 2021 11:54 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ആ​ന​മ​ങ്ങാ​ട് മു​ഴ​ന്ന​മ​ണ്ണ​യി​ൽ വ​ൻ നാ​ശം വി​ത​ച്ചു. മ​ര​ങ്ങ​ൾ വീ​ണു പ്ര​ദേ​ശ​ത്തെ 14 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. പെ​ര​ടി​കു​ഴി പ​രി​യാ​ണി, രാ​മ​ൻ ച​ക്കി, രേ​വി, ക​ല്യാ​ണി, അ​യ്യ​പ്പ​ൻ, ഹു​സ​ൻ നെ​ല്ലേ​ങ്ങ​ര, ബ​ഗ​ത്ത​ണ്ണ നി​വാ​സി​ൽ ബാ​ബു​രാ​ജ്, രാ​ധാ​കൃ​ഷ്ണ​ൻ ക​ള​രി​ക്ക​ൽ, ളം​റ​ത്ത് നെ​ല്ലേ​ങ്ങ​ര, ഉ​മ്മ​ർ നെ​ല്ലേ​ങ്ങ​ര, ചേ​ർ​ക്കു​ന്ന​ൻ മു​സ്ത​ഫ, നൗ​ഷാ​ദ് കൊ​ങ്ക​ത്ത്, സൈ​ദ് തൂ​ളി​യ​ത്ത്, ഇ.​കെ.ഉ​മ്മ​ർ തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. ശ​ക്ത​മാ​യ വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ തേ​ക്ക്, പ്ലാ​വ്, മാ​വ് തു​ട​ങ്ങി​യ വ​ൻ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. നി​ര​വ​ധി തെ​ങ്ങ്, റ​ബ​ർ മ​ര​ങ്ങ​ളും പൊ​ട്ടി വീ​ണു. ഏ​ക്ക​ർ ക​ണ​ക്കി​നു വാ​ഴ കൃ​ഷി​യും ന​ശി​ച്ചു. റോ​ഡി​ലേ​ക്ക് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ​തി​നാ​ൽ പ​ല ഭാ​ഗ​ത്തും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. നാ​ട്ടു​കാ​ർ മു​ന്നി​ട്ടി​റ​ങ്ങി മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലാ​യി വൈ​ദ്യു​തി പോ​സ്റ്റു​ക​ളും മ​റി​ഞ്ഞു വീ​ണു. ഇ​തേ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു.