വ്യാ​പാ​ര മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി: ന​ജീ​ബ് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു
Saturday, May 8, 2021 11:54 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് മ​ഹാ​മാ​രി​യും ലോ​ക്ക്ഡൗ​ണും മൂ​ലം ത​ക​ർ​ച്ച ഭീ​ഷ​ണി നേ​രി​ടു​ന്ന വ്യാ​പാ​ര മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പെ​രി​ന്ത​ൽ​മ​ണ്ണ നി​യു​ക്ത എം​എ​ൽ​എ ന​ജീ​ബ് കാ​ന്ത​പു​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു ക​ത്ത​യ​ച്ചു. പ്ര​ള​യം, നി​പ്പ, കോ​വി​ഡ് മൂ​ലം ക​ഴി​ഞ്ഞ കു​റെ കാ​ല​ങ്ങ​ളാ​യി വ്യാ​പാ​ര മേ​ഖ​ല ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.

ഇ​തി​നി​ടെ ലോ​ക്ക് ഡൗ​ണ്‍ കൂ​ടി വ​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ലെ ല​ക്ഷ​ക്ക​ണ​ക്കി​നു ക​ച്ച​വ​ട​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. പെ​രു​ന്നാ​ൾ വി​പ​ണി ല​ക്ഷ്യ​മി​ട്ട് വാ​യ്പ​യെ​ടു​ത്താ​ണ് വ്യാ​പാ​രി​ക​ൾ ച​ര​ക്ക് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി​യി​ലാ​യ വ്യാ​പാ​രി സ​മൂ​ഹ​ത്തി​നു പ്ര​ത്യേ​ക സ​ഹാ​യ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.