വ്യാ​പാ​ര മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ
Saturday, May 8, 2021 11:54 PM IST
മ​ല​പ്പു​റം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ര​ണ്ടാം ത​രം​ഗം സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളെ​യും നി​ശ്ച​ല​മാ​ക്കി തു​ട​ങ്ങി​യ​തോ​ടെ ജി​ല്ല​യി​ലും വ്യാ​പാ​ര​രം​ഗം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യൊ​ഴി​ച്ചു മ​റ്റു മേ​ഖ​ല​ക​ളി​ലെ​ല്ലാം വ്യാ​പാ​രം ന​ട​ക്കാ​താ​യ​തോ​ടെ വ്യാ​പാ​രി​ക​ളി​ൽ വ​ലി​യൊ​രു വി​ഭാ​ഗം സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യി​ലാ​ണ്.
വ​സ്​ത്ര​വ്യാ​പാ​രം, നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ, സ്റ്റേ​ഷ​ന​റി, ഫു​ട് വെ​യ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ ലോ​ക്ക് ഡൗ​ണ്‍ ആ​രം​ഭി​ച്ച​തോ​ടെ പ്ര​തി​സ​ന്ധി​ലാ​ണ്. ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളേ​റെ​യും കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ത​ക​ർ​ന്നി​രി​ക്കു​ക​യ​ാണെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. കോ​വി​ഡ് ആ​രം​ഭി​ച്ച ശേ​ഷം പാ​ടെ ത​ക​ർ​ന്നു പോ​യ പ​ല മേ​ഖ​ല​ക​ളു​മു​ണ്ട്. വ​സ്ത്ര​വി​പ​ണി വ​ലി​യ ന​ഷ്ട​മാ​ണ് നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന​ത്. പെ​രു​ന്നാ​ൾ പോ​ലു​ള്ള ആ​ഘോ​ഷ അ​വ​സ​ര​ങ്ങ​ളി​ലെ​ങ്കി​ലും വി​ൽ​പ്പ​ന ന​ട​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ച് പു​തി​യ സ്റ്റോ​ക്ക് എ​ത്തി​ച്ച​വ​ർ ഏ​റെ​യു​ണ്ട്. നേ​ര​ത്തെ​യു​ള്ള സ്റ്റോ​ക്ക് കൈ​വ​ശ​മി​രി​ക്കു​ന്പോ​ഴാ​ണ് പു​തി​യ മോ​ഡ​ലു​ക​ളു​ടെ സ്റ്റോ​ക്ക് എ​ത്തി​ക്കേ​ണ്ടി വ​രു​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍ മൂ​ലം പെ​രു​ന്നാ​ൾ വ്യാ​പാ​ര​വും ഇ​ല്ലാ​താ​കു​ക​യാ​ണ്. അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്കു അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഇ​ള​വു​ക​ൾ മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഈ ​പ്ര​തി​സ​ന്ധി​യി​ൽ നി​ന്നു അ​ൽ​പ്പ​മെ​ങ്കി​ലും ക​ര​ക​യ​റാ​നാ​കൂ​വെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി തു​റ​ക്കാ​നെ​ങ്കി​ലും എ​ല്ലാ വ്യാ​പാ​രി​ക​ൾ​ക്കും അ​നു​മ​തി വേ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ വാ​യ്പ​യും ഓ​വ​ർ​ഡ്രാ​ഫ്റ്റും ഇ​പ്പോ​ൾ ത​ന്നെ മി​ക്ക വ്യാ​പാ​രി​ക​ൾ​ക്കും തീ​രാ ബാ​ധ്യ​ത​ക​ളാ​യി​ട്ടു​ണ്ട്. വ്യാ​പാ​ര ന​ഷ്ട​ത്തി​നു പു​റ​മെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ സ്റ്റോ​ക്കു​ക​ൾ ന​ശി​ച്ചു പോ​കു​ന്ന​തി​നും ലോ​ക്ക്് ഡൗ​ണു​ക​ൾ വ​ഴി​വ​യ്ക്കു​ക​യാ​ണ്. ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ലെ വാ​യ്പ​ക​ൾ​ക്കു ഒ​രു വ​ർ​ഷ​ത്തെ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ത​ല മ​ന്ത്രി​മാ​ർ​ക്കും നി​വേ​ദ​നം ന​ൽ​കും.
ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്തെ വാ​ട​ക കു​ടി​ശി​ക വ്യാ​പാ​രി​ക​ൾ​ക്കു വ​ലി​യൊ​രു ത​ല​വേ​ദ​ന​യാ​ണ്. ഇ​തു പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി കൈ​ക്കൊ​ള്ള​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ടു​ന്നു. സ​ർ​ക്കാ​ർ-​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ-​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ വാ​ട​ക ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ ജി​ല്ല​യി​ലെ കെ​ട്ടി​ട ഉ​ട​മ​ക​ൾ വ​ള​രെ പ്ര​യാ​സ​ത്തി​ലാ​ണെ​ന്നും ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്തെ വാ​ട​ക ഒ​ഴി​വാ​ക്കു​വാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു​മാ​ണ് ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​ക​മ്മ​ിറ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ ര​ണ്ട്, മൂ​ന്ന് മാ​സ​ത്തെ വാ​ട​ക ഒ​ഴി​വാ​ക്കി കെ​ട്ടി​ട ഉ​ട​മ​ക​ൾ സ​ഹ​ക​രി​ച്ചു​വെ​ങ്കി​ലും സ​ർ​ക്കാ​ർ ഭാ​ഗ​ത്തു നി​ന്നു കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കു യാ​തൊ​രു ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ്് അ​സോ​സി​യേ​ഷ​ൻ ഇ​തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ച്ചാ​ണ് വ്യാ​പാ​രി​ക​ൾ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. എ​ന്നാ​ൽ ക​ട​ബാ​ധ്യ​ത മൂ​ലം വ്യാ​പാ​രി​ക​ൾ ആ​ത്്മ​ഹ​ത്യ ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നു വ്യാ​പാ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.