കരുവാരകുണ്ടിൽ കോവിഡ് പ്രതിരോധ വസ്തു സമാഹരണം തുടങ്ങി
Tuesday, May 18, 2021 12:04 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കുണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് 19 എ​പ്പി​ഡ​മി​ക് പ്രി​വ​ൻ​ഷ​ൻ ടൂ​ൾ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. കോ​വി​ഡ് പ്ര​തി​രോ​ധ വ​സ്തു​ക്ക​ൾ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് സ​മാ​ഹ​രി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.​നി​ല​വി​ൽ 600 ന​ടു​ത്താ​ണ് ക​രു​വാ​ര​കുണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം.
മു​ഴു​വ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും, വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ മി​ക​ച്ച രീ​തി​യി​ലു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ പ്ര​തി​രോ​ധ വ​സ്തു​ക്ക​ളു​ടെ അ​ഭാ​വം ഇ​തി​ന് പ്ര​തി​സ​ന്ധി തീ​ർ​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ കോ​വി​ഡ് 19 എ​പ്പി​ഡ​മി​ക് പ്രി​വ​ൻ​ഷ​ൻ ടൂ​ൾ ച​ല​ഞ്ച് എ​ന്ന പ​ദ്ധ​തി​ക്ക് പ​ഞ്ചാ​യ​ത്ത് തു​ട​ക്കം കു​റി​ച്ച​ത്.
ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ, പ​ൾ​സ് ഓ​ക്സി മീ​റ്റ​ർ, പി​പി​ഇ കി​റ്റു​ക​ൾ തു​ട​ങ്ങി​യ പ്ര​തി​രോ​ധ വ​സ്തു​ക്ക​ൾ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു, വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ നി​ന്നും സ​മാ​ഹ​രി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.
ഇ​ത്ത​രം വ​സ്തു​ക്ക​ൾ ന​ൽ​കാ​ൻ സ​ന്ന​ദ്ധ​രാ​യ​വ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തു​ക​യും, മി​ക​ച്ച പി​ന്തു​ണ ഇ​തി​ന് ല​ഭി​ക്കു​ന്ന​താ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷീ​ന ജി​ൽ​സ് പ​റ​ഞ്ഞു. അ​ത​ത് ദി​വ​സ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും കോ​വി​ഡ് വാ​ർ​റൂ​മും പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.