ജി​ല്ലാ ആ​ശു​പ​ത്രി​യ്ക്ക് ഓ​ക്സി​ജ​ൻ സി​ലി​ണ്ടറു​ക​ൾ ന​ൽ​കി നി​ല​ന്പൂ​രി​ലെ സ്വ​കാ​ര്യസ്ഥാ​പ​നം
Tuesday, May 18, 2021 12:05 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ക്സി​ജ​ൻ സി​ലി​ണ്ടറു​ക​ൾ ന​ൽ​കി സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ. ച​ന്ത​ക്കു​ന്നു​ള്ള സി​ബി​എ​സ് ഫ​ർ​ണി​ഷി​ങ് സ്ഥാ​പ​ന​വും മു​ക്ക​ത്തു​ള്ള എ ​ഫോ​ർ അ​ലു​മി​നി​യം സെ​ന്‍റ​റും ചേ​ർ​ന്നാ​ണ് കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി നാ​ല് ഓ​ക്സി​ജ​ൻ സി​ലിണ്ട​റു​ക​ൾ ന​ൽ​കി​യ​ത്.
നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്ഥാ​പ​ന ഉ​ട​മ ഷാ​ജ​ഹാ​ൻ കോ​ട്ട പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് രേ​ഖ​ക​ൾ കൈ​മാ​റി. എം​എ​ൽ​എ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​നാ​ല​ക​ത്ത് അ​ബൂ​ബ​ക്ക​റി​ന് ഈ ​രേ​ഖ​ക​ൾ കൈ​മാ​റി. ഓ​ക്സി​ജ​ൻ കി​ട്ടാ​തെ ഒ​രു കോ​വി​ഡ് രോ​ഗി പോ​ലും വി​ഷ​മം അ​നു​ഭ​വി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ ന​യ​മെ​ന്ന് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ പ​റ​ഞ്ഞു. ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ന​ൽ​കി​യ സ്ഥാ​പ​ന​ങ്ങ​ളെ എം​എ​ൽ​എ അ​ഭി​ന​ന്ദി​ച്ചു. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മ​ട്ടു​മ്മ​ൽ സ​ലീം, ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ പി.​എം.​ബ​ഷീ​ർ, ക​ക്കാ​ട​ൻ റ​ഹീം, അം​ഗം ഇ​സ്മാ​യി​ൽ എ​ര​ഞ്ഞി​ക്ക​ൽ, ഇ.​പ​ദ്മാ​ക്ഷ​ൻ, നി​ല​ന്പൂ​ർ മേ​ഖ​ല കോ​വി​ഡ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​കെ.​പ്ര​വീ​ണ, ജി​ല്ലാ ആ​ശു​പ​ത്രി ആ​ർ​എം​ഒ​ ഡോ.​ബ​ഹാ​വു​ദ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.