നി​ഴ​ൽ പോ​ലെ ഗി​രി​ജ​യ്ക്കൊ​പ്പം അ​വ​രു​ണ്ട്
Sunday, May 30, 2021 11:38 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഗി​രി​ജ എ​ങ്ങോ​ട്ടു തി​രി​ഞ്ഞാ​ലും അ​വ​ർ ആ​റു പേ​ർ ഒ​പ്പ​മു​ണ്ടാ​കും. മ​ക്ക​ള​ല്ല. മ​ക്ക​ളെ പോ​ലെ വ​ള​ർ​ത്തു​ന്ന ആ​റ് നാ​യ്ക്ക​ൾ. പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക​ടു​ത്തു​ള്ള ക​ണ​ക്കാ​ഞ്ചേ​രി ഗി​രി​ജ​യു​ടെ വീ​ട്ടി​ലെ കാ​ര്യ​ങ്ങ​ൾ നാ​ട്ടു​കാ​ർ​ക്കെ​ല്ലാം കൗ​തു​ക​മാ​ണ്. ആ​റു നാ​യ്ക്ക​ളെ​യാ​ണ് അ​വ​ർ വ​ള​ർ​ത്തു​ന്ന​ത്. ഗി​രി​ജ​യു​ടെ നി​ഴ​ൽ ക​ണ്ടാ​ൽ അ​വ​ർ ഒ​ാടി​യെ​ത്തും.​സ്നേ​ഹ​ത്തോ​ടെ അ​ടു​ക്കും. ഗി​രി​ജ​ക്ക് തി​രി​ച്ചും ഇ​വ​രെ ജീ​വ​നാ​ണ്. ര​ണ്ടു വ​ർ​ഷം മു​ന്പു വീ​ട്ടി​ൽ വ​ന്നു​കൂ​ടി​യ പ​ട്ടി​യെ പൊ​ന്നു എ​ന്ന് പേ​രി​ട്ടു ഓ​മ​നി​ച്ചു വ​ള​ർ​ത്തി​യ​തോ​ടെ​യാ​ണ് ശു​ന​ക​ൻ​മാ​രോ​ടു​ള്ള സ്നേ​ഹം തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ൾ പൊ​ന്നു​വി​നോ​ടൊ​പ്പം കു​ഞ്ഞാ​വ, സു​ന്ദ​രി, സി​പി എ​ന്നി​ങ്ങ​നെ പേ​രു​ക​ളു​ള്ള ആ​റു എ​ണ്ണ​മാ​ണു​ള്ള​ത്. രാ​ത്രി​യി​ലും മ​ഴ​യി​ലും ഗി​രി​ജ എ​വി​ടെ പോ​യാ​ലും അ​വ​ർ കൂ​ടെ​യു​ണ്ടാ​കും. അ​മ്മ​യും ഭ​ർ​ത്താ​വും മൂ​ന്നു മ​ക്ക​ളു​മു​ള്ള ഗി​രി​ജ​യു​ടെ കു​ടും​ബ​ത്തി​ൽ ഈ ​ആ​റു പേ​രും അം​ഗ​ങ്ങ​ളെ പോ​ലെ​യാ​ണ്. ഇ​വ​രെ തീ​റ്റി​ക്കാ​നും സ്നേ​ഹി​ക്കാ​നും ഗി​രി​ജ​ക്കും വീ​ട്ടു​കാ​ർ​ക്കും ഒ​രു​പോ​ലെ ഇ​ഷ്ടം. ഗി​രി​ജ പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണി​ലേ​ക്ക് പോ​യാ​ൽ നാ​യ്ക്ക​ളും കൂ​ടെ പോ​കും.
തി​രി​ച്ചു​വ​രു​ന്പോ​ൾ അ​വ​ർ​ക്കാ​യി ബി​സ്ക്ക​റ്റോ മ​റ്റോ വാ​ങ്ങി​യി​രി​ക്കും. വീ​ട്ടി​ലെ​ത്തി അ​തു കൂ​ട്ടം ചേ​ർ​ന്നു ഭ​ക്ഷി​ച്ചു അ​വ​ർ സ്നേ​ഹ​ത്തോ​ടെ മു​ട്ടി​യി​രു​മ്മും.​ഗി​രി​ജ​യു​ടെ വീ​ട്ടി​ലെ നാ​യ്ക്ക​ൾ പ​രി​സ​ര​വാ​സി​ക​ൾ​ക്കും ഏ​റെ ആ​ശ്വാ​സ​മാ​ണ്. പ​രി​സ​ര​ങ്ങ​ളി​ലെ വീ​ടു​ക​ൾ​ക്കെ​ല്ലാം കാ​വ​ൽ​ക്കാ​രു​മാ​ണ​വ​ർ.