ക​വ​ള​പ്പാ​റ: നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ജില്ലാ ക​ള​ക്ട​ർ
Monday, June 14, 2021 12:00 AM IST
എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്കു നി​ർ​മി​ക്കു​ന്ന വീ​ടു​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ സ​ന്ദ​ർ​ശി​ച്ചു. സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ ഉ​പ്പ​ട ആ​ന​ക്ക​ല്ലി​ൽ പ​ണി​യു​ന്ന വീ​ടു​ക​ളു​ടെ പു​രോ​ഗ​തി​ക​ൾ നേ​രി​ട്ട് വി​ല​യി​രു​ത്തു​ന്ന​തി​നാ​യാ​ണ് ക​ള​ക്ട​ർ സ്ഥ​ല​ത്തെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഡോ. ​ജെ.​ഒ അ​രു​ണ്‍, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ സ​ഫ്ന ന​സ്റു​ദീ​ൻ എ​ന്നി​വ​രും അദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ആ​റു മാ​സ​ത്തി​നു​ള്ളി​ൽ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നു ക​ള​ക്ട​ർ പ​റ​ഞ്ഞു.
സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ള​യ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കു സ്ഥ​ലം വാ​ങ്ങാ​ൻ ആ​റു ല​ക്ഷ​വും വീ​ടു​വ​യ്ക്കാ​ൻ നാ​ലു ല​ക്ഷ​വും ന​ൽ​കി​യി​രു​ന്നു. ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ സ്ഥ​ല​ത്താ​ണ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്ത് സ്കി​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് മ​ൾ​ട്ടി പ​ർ​പ്പ​സ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്കാ​ണ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണ ചു​മ​ത​ല. സൊ​സൈ​റ്റി അ​ധ്യ​ക്ഷ​ൻ പി.​പി സു​ഗ​ത​നും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണം​കു​ണ്ട് മോ​ഡ​ൽ ട്രൈ​ബ​ൽ വി​ല്ലേ​ജി​ലെ സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു ക​ള​ക്ട​ർ ആ​ന​ക്ക​ല്ലി​ൽ എ​ത്തി​യ​ത്.