നാ​ട്ടു​കാ​രൊ​ന്നി​ച്ചു: ചോ​ർ​ന്നൊ​ലി​ച്ച വീ​ട് ന​ന്നാ​ക്കി
Tuesday, June 15, 2021 11:52 PM IST
കാ​ളി​കാ​വ്: വീ​ട് ചോ​ർ​ന്നൊ​ലി​ച്ച് ദു​രി​ത​ത്തി​ലാ​യ ചോ​ക്കാ​ട് പ​രു​ത്തി​പ്പ​റ്റ​യി​ലെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ നാ​ട്ടു​കാ​ർ രം​ഗ​ത്ത്. കോ​ട്ട​പ്പു​ഴ ത​ണ​ൽ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്. ക​ണ്ട​ത്തി​ൽ സ​ജി​യു​ടെ വീ​ടാ​ണ് പൂ​ർ​ണ​മാ​യി ചോ​ർ​ന്നൊ​ലി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് ഷീ​റ്റ് കൊ​ണ്ട് മേ​ഞ്ഞ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട് ജീ​ർ​ണി​ച്ച് നി​ലം പൊ​ത്താ​റാ​യ അ​വ​സ്ഥ​യി​ലാ​ണ്.
മ​രു​ത​ത്ത് ഷൗ​ക്ക​ത്ത്, അ​ല​വി മു​തു​കു​ള​വ​ൻ, ചേ​ന്ദ​ൻ തു​ട​ങ്ങി​യ​വ​രും വാ​ർ​ഡി​ലെ ആ​ർ​ആ​ർ​ആ​ർ​ടി വോ​ള​ണ്ടി​യ​ർ​മാ​രും ചേ​ർ​ന്നാ​ണ് ചോ​ർ​ച്ച പ​രി​ഹ​രി​ച്ച​ത്.