യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം ന​ട​ത്തി
Wednesday, June 16, 2021 11:49 PM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ അ​ലം​ഭാ​വം കാ​ട്ടു​ക​യാ​ണ​ന്നാ​രോ​പി​ച്ച് യു​ഡിഎ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഇ​രു​പ​ത്തി​യൊ​ന്ന് വാ​ർ​ഡു​ക​ളി​ലും പ്ര​തി​ഷേ​ധ പ​രി​പാ​ടി ന​ട​ത്തി.
കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ളെ വീ​ട്ടി​ലേ​ക്ക​യ​ക്കാ​തെ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ പൊ​തുഐ​സൊ​ലേ​ഷ​ൻ സെ​ന്‍റ​ർ ഒ​രു​ക്കു​ക, സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​നും, വാ​ക്സി​നെ​ടു​ക്കാ​നും സൗ​ക​ര്യം ഒ​രു​ക്കു​ക, ലോ​ക്ക്ഡൗ​ണ്‍ മൂ​ലം ജീ​വി​ത​മാ​ർ​ഗം നി​ല​ച്ച​വ​ർ​ക്ക് സ്പെ​ഷ​ൽ പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക, വാ​ക്സി​ൻ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​വ​ർ​ക്ക് 84 ദി​വ​സ​ത്തി​ന​കം ര​ണ്ടാം ഡോ​സ് ന​ൽ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് യു​ഡി​എ​ഫ് ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി 21 വാ​ർ​ഡു​ക​ളി​ലും പ്ര​തി​ഷേ​ധ പ​രി​പാ​ടി ന​ട​ത്തി​യ​ത്. ഇ​തി​ൽ ചെ​ന്പ​ൻ​ക്കു​ന്ന് വാ​ർ​ഡ് ക​മ്മി​റ്റി വേ​റി​ട്ട പ്ര​തി​ഷേ​ധ പ​രി​പാ​ടി​യാ​ണ് ന​ട​ത്തി​യ​ത്.​ പ്ര​തീ​കാ​ത്മ​ക​മാ​യി കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വെ​ച്ചാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. മു​സ്ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​മു​ഹ​മ്മ​ദാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ബി​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.