1,350 പേ​ർ​ക്ക് വൈ​റ​സ് ബാ​ധ; 1,997 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Wednesday, June 16, 2021 11:49 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 13.5 ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി. 1,350 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യും 1,997 പേ​ർ രോ​ഗ​വി​മു​ക്ത​രാ​യ​താ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് ഭേ​ദ​മാ​യി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​വ​രു​ടെ എ​ണ്ണം 3,04,406 പേ​രാ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി.
​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 1,309 പേ​ർ രോ​ഗി​ക​ളു​മാ​യി നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വൈ​റ​സ് ബാ​ധി​ത​രാ​യ​വ​രാ​ണ്. 17 പേ​ർ​ക്ക് വൈ​റ​സ്ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.
വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ജി​ല്ല​യി​ൽ തി​രി​ച്ചെ​ത്തി​യ ആ​റ് പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 18 പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 37,900 പേ​ർ ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. 11,189 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.