ദൃ​ശ്യ​യു​ടെ കു​ടും​ബ​ത്തി​നു നീ​തി ഉ​റ​പ്പാ​ക്ക​ണം: എം​എ​ൽ​എ
Friday, June 18, 2021 1:16 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഏ​ലം​കു​ളം കൂ​ഴം​ന്ത​റ​യി​ൽ ദൃ​ശ്യ കു​ത്തേ​റ്റു​മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്തി ദൃ​ശ്യ​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തി​യ​ത് പ്ര​തി ഒ​റ്റ​ക്കാ​ണെ​ന്ന​താ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും ബു​ധ​നാ​ഴ്ച രാ​ത്രി കു​ട്ടി​ക​ളു​ടെ പി​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​ക​ൾ തീ​യി​ട്ട​തി​ലും തു​ട​ർ​ന്ന് 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വീ​ട്ടി​ലെ​ത്തി കൊ​ല​പാ​ത​കം ന​ട​ത്തി ര​ക്ഷ​പ്പെ​ട്ട​തി​ലും ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തേ​ണ്ട​തു​ണ്ട്.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടും​ബ​ത്തി​നു ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ദൃ​ശ്യ​യു​ടെ വീ​ട്ടി​ലെ​ത്തി​യ എം​എ​ൽ​എ ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ച്ചു. പ​രി​ക്കേ​റ്റു കി​ട​ക്കു​ന്ന ദൃ​ശ്യ​യു​ടെ സ​ഹോ​ദ​രി ദേ​വ​ശ്രീ​യെ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. പി​താ​വ് ബാ​ല​ച​ന്ദ്ര​ന്‍റെ ക​ത്തി​ന​ശി​ച്ച ക​ട​യും നേ​രെ​ത്തെ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു.
യു​വ​ജ​ന ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് യു​വ​തി​യെ കു​ത്തി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ഏ​ലം​കു​ളം എ​ളാ​ട് കൂ​ഴം​ന്ത​റ​യി​ലെ ചെ​മ്മാ​ട്ടി​ൽ ബാ​ല​ച​ന്ദ്ര​ന്‍റെ മ​ക​ൾ ദൃ​ശ്യ (21) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി. പ്ര​തി​ക്ക് മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കണ​മെ​ന്നും യു​വ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ചി​ന്ത ജെ​റോം പ​റ​ഞ്ഞു.