മ​യ​ക്കു​മ​രു​ന്നു വി​രു​ദ്ധ​ദി​നം: മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം
Monday, June 21, 2021 12:18 AM IST
മ​ല​പ്പു​റം: അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്നു വി​രു​ദ്ധ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭാ​ര​ത സ​ർ​ക്കാ​ർ ന​ശാ മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ൻ, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ളാ പോ​ലീ​സ്, എ​ക്സൈ​സ്, വി​മു​ക്തി മി​ഷ​ൻ സം​യു​ക്ത​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. സി​നി​മാ​ഗാ​നം, ല​ളി​ത​ഗാ​നം, മാ​പ്പി​ള​പ്പാ​ട്ട്, മോ​ണോ ആ​ക്ട്, മി​മി​ക്രി, നൃ​ത്തം, ഏ​ക​പാ​ത്രാ​ഭി​ന​യം, വാ​ദ്യോ​പ​ക​ര​ണം, ഓ​ട്ട​ൻ​തു​ള്ള​ൽ, നാ​ട​ൻ​പാ​ട്ട് ക​വി​താ​ലാ​പ​നം, പ്ര​സം​ഗം തു​ട​ങ്ങി ഏ​തു ക​ലാ​രൂ​പ​വും ര​ണ്ടു മി​നി​റ്റി​ൽ കൂ​ടാ​തെ അ​വ​ത​രി​പ്പി​ച്ച​തി​ന്‍റെ വീ​ഡി​യോ​യാ​ണ് അ​യ​ക്കേ​ണ്ട​ത്. ക​വി​ത ര​ച​ന, ഗാ​ന​ര​ച​ന, പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്, പെ​യി​ന്‍റിം​ഗ്, കാ​ർ​ട്ടൂ​ണ്‍ ര​ച​ന, സ്ലോ​ഗ​ൻ ര​ച​ന, ഉ​പ​ന്യാ​സ​ര​ച​ന, ല​ഹ​രി ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നു​ഭ​വ​ക്കു​റി​പ്പ് എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കാം. ഈ ​മ​ത്സ​ര​ങ്ങ​ളി​ൽ എ​ഴു​തി​യ​തോ വ​ര​ച്ച​തോ ആ​യ സൃ​ഷ്ടി​ക​ളു​ടെ ഫോ​ട്ടോ​യെ​ടു​ത്ത് അ​യ​ച്ചു ന​ൽ​ക​ണം. അ​യ​ക്കു​ന്ന സൃ​ഷ്ടി​ക​ൾ ല​ഹ​രി വി​രു​ദ്ധ​സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​യി​രി​ക്ക​ണം.
അ​ഞ്ചു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, കോ​മ​ണ്‍ കാ​റ്റ​ഗ​റി (20 വ​യ​സു​മു​ത​ലു​ള്ള​വ​ർ പ്രാ​യ​പ​രി​ധി​യി​ല്ല) എ​ന്നി​ങ്ങ​നെ​യാ​ണ് മ​ത്സ​രം. മ​ത്സ​ര​ത്തി​ന് മ​ല​യാ​ള​ഭാ​ഷ മാ​ത്രം തെ​ര​ഞ്ഞെ​ടു​ക്ക​ണം. സൃ​ഷ്ടി​ക​ൾ 26 ന് ​മാ​ത്ര​മേ അ​യ​ക്കാ​വൂ. ജൂ​ണ്‍ 26ന് ​രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി 10 വ​രെ സൃ​ഷ്ടി​ക​ൾ അ​യ​ക്കാം. ഓ​രോ വി​ഭാ​ഗ​ത്തി​ലും ഏ​റ്റ​വും മി​ക​ച്ച അ​ഞ്ചു സൃ​ഷ്ടി​ക​ൾ​ക്കു കാ​ഷ് പ്രൈ​സ് ന​ൽ​കും. സൃ​ഷ്ടി​ക്കൊ​പ്പം പേ​ര്, ഫോ​ണ്‍​ന​ന്പ​ർ, വി​ഭാ​ഗം, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര് എ​ന്നി​വ​യും കോ​മ​ണ്‍ കാ​റ്റ​ഗ​റി​യി​ലു​ള്ള​വ​ർ ഫോ​ണ്‍​ന​ന്പ​രും മേ​ൽ​വി​ലാ​സ​വും രേ​ഖ​പ്പെ​ടു​ത്ത​ണം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 7907350948 ഈ ​ന​ന്പ​റി​ൽ സൃ​ഷ്ടി​ക​ൾ അ​യ്ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്കു ഫോ​ണ്‍: 9447701622.