ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ ആ​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, June 23, 2021 12:21 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​ൻ ജി​ല്ലാ ആ​സൂ​ത്ര​ണ സെ​ക്ര​ട്ടേറി​യറ്റ് കെ​ട്ടി​ട​ത്തി​ലെ ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ ആ​ളെ മ​ല​പ്പു​റം അ​ഗ്്നി​ശ​മ​ന​സേ​ന​യെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ക​ള​ക്ട​റേ​റ്റ് സു​പ്ര​ണ്ട് എം.​എ​ച്ച് റ​ഹീം റാ​വു​ത്ത​ർ ആ​ണ് കെ​ട്ടി​ട​ത്തി​ലെ നാ​ലാം നി​ല​യി​ലെ ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ​ത്.
കെ​ട്ടി​ട​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ലി​ഫ്റ്റ് തു​റ​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​ത്തോ​ടെ ഫ​യ​ർ ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​അ​ബ്ദു​ൽ ഗ​ഫൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘം സ്ഥ​ല​ത്തെ​ത്തി. ലി​ഫ്റ്റ് കീ ​ഉ​പ​യോ​ഗി​ച്ച് ബ​ല​മാ​യി ലി​ഫ്റ്റ് തു​റ​ന്നു ആ​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ കെ. ​പ്ര​തീ​ഷ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എം. മു​ജീ​ബ്, എ​സ്. ശ​ര​ത്കു​മാ​ർ, വി. ​നി​സാ​മു​ദീ​ൻ, കെ.​ടി.സാ​ലി​ഹ്, പി.​മു​ഹ​മ്മ​ദ് ഷാ​ഫി, സി.​പി.അ​ൻ​വ​ർ എ​ന്നി​വ​രും സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.