അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ജീ​പ്പി​ന്‍റെ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ട​ത്തി​കൊ​ണ്ടു പോ​യ​താ​യി പ​രാ​തി
Friday, June 25, 2021 12:23 AM IST
ക​രു​വാ​ര​കു​ണ്ട്: വ​നം വ​കു​പ്പ​ധി​കൃ​ത​രു​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ജീ​പ്പി​ന്‍റെ ബാ​റ്റ​റി അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ൾ ക​ട​ത്തി കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി.​ ക​ൽ​കു​ണ്ടി​ലെ പ​രേ​ത​നാ​യ വെ​ള്ളാ​രം​കു​ന്നേ​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ടി​നു മു​ക​ളി​ൽ വീ​ണ ജീ​പ്പി​ന്‍റെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ക​ട​ത്തി​കൊ​ണ്ടു പോ​യ​തെ​ന്ന് മ​ക​ൻ പ്ര​കാ​ശ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ പ​തി​മൂ​ന്നി​നാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ ത​ക​ർ​ച്ചാ​ഭീ​ഷ​ണി ഭ​യ​ന്ന് സെ​ബാ​സ്റ്റ്യ​നും ഭാ​ര്യ​യും എ​ട​ക്ക​ര​യി​ലെ മ​ക​ളു​ടെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. മ​ക​ൻ പ്ര​കാ​ശും ഭാ​ര്യ​യും മ​റ്റു ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പു​റ​ത്തേ​ക്കും പോ​യ പ​ക​ൽ സ​മ​യ​ത്താ​യി​രു​ന്നു ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ട​ത്തി​യ​ത്.
ആ ​സ​മ​യം പ്ര​കാ​ശി​ന്‍റെ കു​ട്ടി​ക​ളാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. നേ​ര​ത്തേ സ്ഥ​ല​ത്തെ​ത്തി​യ വ​നംവ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ര​നോ​ടൊ​പ്പം മ​റ്റൊ​രാ​ളും കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നു കു​ട്ടി​ക​ൾ പ​റ​യു​ന്നു. വാ​ഹ​ന​ത്തിന്‍റെ ബാ​റ്റ​റി​ക്കു പു​റ​മേ വ​ണ്ടി​യു​ടെ വി​ല പി​ടി​പ്പു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധ​ന​യി​ലെ ക​ണ്ടെ​ത്താ​നാ​കൂ.
അ​പ​ക​ട​ത്തി​ൽ പെ​ട്ട വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന വെ​ട്ടു​ക​ത്തി അ​ട​ക്ക​മു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളും അ​പ​ക​ട സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന വ​നം വ​കു​പ്പി​ലെ ത​ന്നെ മൂ​ന്നു വ​നി​താ ജീ​വ​ന​ക്കാ​രു​ടെ ഹാ​ന്‍റ് ബാ​ഗ് തു​ട​ങ്ങി​യ​വ​യും കൊ​ണ്ടു​പോ​യ​താ​യി കു​ട്ടി​ക​ൾ പ​റ​ഞ്ഞു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള വാ​ഹ​ന​ത്തി​ൽ നി​ന്നു പോ​ലീ​സി​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ കു​ട്ടി​ക​ൾ മാ​ത്രം വീ​ട്ടി​ൽ ഉ​ള്ള​പ്പോ​ൾ ഇ​വ ക​ട​ത്തി​കൊ​ണ്ടു പോ​യ​തി​ൽ ദു​രൂ​ഹ​ത ഉ​ള്ള​താ​യും സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ൻ പ്ര​കാ​ശ് ആ​രോ​പി​ക്കു​ന്നു.
പി​താ​വി​ന്‍റെ അ​കാ​ല വേ​ർ​പാ​ടി​നെ തു​ട​ർ​ന്ന് ഇ​ക്കാ​ര്യം ച​ർ​ച്ച​യാ​യ​തു​മി​ല്ല. ത​ന്‍റെ വീ​ടി​നു സം​ഭ​വി​ച്ച ന​ഷ്ട​ത്തി​ന് പ​രി​ഹാ​രം തീ​ർ​പ്പാ​ക്കാ​തെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​നം ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ക​ട​ത്തി​കൊ​ണ്ടു പോ​കാ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​നം സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ​യു​ണ്ട്. വാ​ഹ​നം അ​വി​ടെ നി​ന്നു മാ​റ്റി​യാ​ൽ വീ​ടി​നു ത​ക​ർ​ച്ച ഉ​റ​പ്പാ​ണ്.