മ​സ്ജി​ദി​ലേ​ക്കു പോ​യ വ​യോ​ധി​ക​ൻ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു
Thursday, July 22, 2021 10:33 PM IST
എ​ട​ക്ക​ര: സു​ബ​ഹി ന​മ​സ്കാ​ര​ത്തി​നു പ​ള്ളി​യി​ലേ​ക്കു പോ​യ വ​യോ​ധി​ക​ൻ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു. മ​രു​ത സ്കൂ​ൾ​കു​ന്നി​ലെ മൂ​ച്ചി​ക്ക​ൽ മു​ഹ​മ്മ​ദ്കു​ട്ടി​യാ​ണ് (74) മ​രി​ച്ച​ത്. കെഎൻ​ജി റോ​ഡി​ൽ പാ​ലാ​ട് സ്വ​കാ​ര്യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​നു സ​മീ​പം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. മു​ഹ​മ്മ​ദ്കു​ട്ടി​യെ ഇ​ടി​ച്ചി​ട്ട വാ​ഹ​നം നി​ർ​ത്താ​തെ പോ​യി. വ​ഴി​ക്ക​ട​വ് ഭാ​ഗ​ത്തു നി​ന്നു വ​രി​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സി​ലെ ഡ്രൈ​വ​റാ​ണ് റോ​ഡി​ൽ പ​രി​ക്കേ​റ്റു കി​ട​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തെ ക​ണ്ട​ത്.

ത​ല​യി​ൽ നി​ന്നു ര​ക്തം വാ​ർ​ന്നു​കൊ​ണ്ടി​രു​ന്ന മു​ഹ​മ്മ​ദ്കു​ട്ടി​യെ ഉ​ട​ൻ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല​ത്തെി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ടി​ച്ച വാ​ഹ​നം ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ​ഴി​ക്ക​ട​വ് അ​സി​സ്റ്റ​ന്‍റ് വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യ മ​ക​ൻ അ​ഷ്റ​ഫി​ന്‍റെ കൂ​ടെ പാ​ലാ​ടു​ള്ള വീ​ട്ടി​ലാ​ണ് മു​ഹ​മ്മ​ദ്കു​ട്ടി താ​മ​സി​ച്ചി​രു​ന്ന​ത്.

ഭാ​ര്യ: പാ​ത്തു​മ​ക്കു​ട്ടി. മ​റ്റു​മ​ക്ക​ൾ: എം. ​അ​സൈ​നാ​ർ (എ​സ്ഐ നി​ല​ന്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ), സു​മ​യ്യ, ലൈ​ലാ​ബി. മ​രു​മ​ക്ക​ൾ: ഹ​ഫ്സ​ത്ത് (അ​ധ്യാ​പി​ക, ത​ണ്ണി​ക്ക​ട​വ് എ​യു​പി സ്കൂ​ൾ). സ​ലീ​ന (ന​ഴ്സ്, നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി), അ​ബ്ദു​ൾ അ​സീ​സ്, ഷൗ​ക്ക​ത്ത്.