പു​ഴ​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്നു: മ​ല​യോ​ര ഗ്രാ​മ​ങ്ങ​ൾ ഭീ​തി​യി​ൽ
Friday, July 23, 2021 12:53 AM IST
എ​ട​ക്ക​ര: കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ൾ ക​ടു​ത്ത ഭീ​തി​യി​ൽ. പു​ഴ​ക​ളും തോ​ടു​ക​ളും നി​റ​ഞ്ഞൊ​ഴു​കാ​ൻ തു​ട​ങ്ങി. ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ അ​നു​ഭ​വ​പ്പെ​ട്ട് തു​ട​ങ്ങി​യ​ത്. ഇ​തി​നു പു​റ​മെ കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി വ​ന​ങ്ങ​ളി​ലും അ​തി​ശ​ക്ത​മാ​യ മ​ഴ​പെ​യ്തി​റ​ങ്ങി. ഇ​ത​ത്തേു​ട​ർ​ന്നു മേ​ഖ​ല​യി​ലെ പ്ര​ധാ​ന പു​ഴ​ക​ളാ​യ ചാ​ലി​യാ​ർ, പു​ന്ന​പ്പു​ഴ, ക​രി​ന്പു​ഴ എ​ന്നി​വ​യി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ പു​ന്ന​പ്പു​ഴ​യു​ടെ മു​പ്പി​നി, മു​ട്ടി​ക്ക​ട​വ് ക​ട​വു​ക​ളി​ലു​ള്ള കോ​സ്‌​വേ​ക​ൾ​ക്കു മു​ക​ളി​ലൂ​ടെ​യും ചാ​ലി​യാ​റി​നു കു​റു​കെ​യു​ള്ള പ​ന​ങ്ക​യം പാ​ല​ത്തി​നു തൊ​ട്ടു​രു​മി​യു​മാ​ണ് വെ​ള്ളം ഒ​ഴു​കി​യ​ത്.

ചാ​ലി​യാ​റി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ മു​ണ്ടേ​രി ഉ​ൾ​വ​ന​ത്തി​ലെ ഇ​രു​ട്ടു​കു​ത്തി, വാ​ണി​യം​പു​ഴ, ത​രി​പ്പ​പ്പൊ​ട്ടി, കു​ന്പ​ള​പ്പാ​റ എ​ന്നീ ആ​ദി​വാ​സി കോ​ള​നി​ക​ൾ തീ​ർ​ത്തും ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. ചാ​ലി​യാ​ർ പു​ഴ ക​ട​ക്കാ​ൻ ​മാ​ർ​ഗ​മി​ല്ലാ​ത്ത​താ​ണ് ഇ​വ​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​ട്ടു​ള്ള​ത്. അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ക്കേ​ണ്ട സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി അ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.

2019 ഓ​ഗ​സ്റ്റ് എ​ട്ടി​നി​നാ​ണ് മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ല​ട​ക്ക​മു​ള്ള വ​ൻ ദു​ര​ന്ത​മു​ണ്ടാ​യ​ത്. 59 പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യ ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ലും പാ​താ​റി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലും പ്ര​ള​യ ദു​ര​ന്ത​വും ന​ടു​ക്കു​ന്ന ഓ​ർ​മ​യാ​യി ഇ​ന്നും ജ​ന​ങ്ങ​ളു​ടെ മ​ന​സി​ലു​ണ്ട്. ചാ​ലി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ൽ വാ​ഹ​ന​ത്തി​ൽ ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്കു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. വ​യ​നാ​ട്, നീ​ല​ഗി​രി ജി​ല്ല​യി​ലെ ദേ​വാ​ല​യ, പ​ന്ത​ല്ലൂ​ർ ഭാ​ഗ​ങ്ങ​ളി​ലും മ​ഴ ശ​ക്തി​യാ​യി പെ​യ്യു​ന്ന​തി​നാ​ൽ ചാ​ലി​യാ​റി​ന്‍റെ​യും മ​റ്റും പു​ഴ​യോ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ചാ​ലി​യാ​റി​ൽ
ജ​ല​വി​താ​ന​മു​യ​രു​ന്നു

നി​ല​ന്പൂ​ർ: വ​യ​നാ​ട് ജി​ല്ല​യി​ലെ മേ​പ്പാ​ടി, വൈ​ത്തി​രി മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ പെ​യ്യു​ന്ന​തും ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും ചെ​യ്ത​തോ​ടെ ചാ​ലി​യാ​ർ പു​ഴ​യി​ലും പോ​ഷ​ക​ന​ദി​ക​ളി​ലും ജ​ല​വി​താ​നം ഉ​യ​രു​ന്നു. വ​യ​നാ​ട്ടി​ലും നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലും മ​ഴ ക​ന​ത്ത​തോ​ടെ ചാ​ലി​യാ​ർ പു​ഴ​യു​ടെ മു​ണ്ടേ​രി മു​ത​ൽ വ​ലി​യ തോ​തി​ൽ ജ​ല​വി​താ​നം ഉ​യ​രു​ക​യാ​ണ്. വ​യ​നാ​ട് മേ​പ്പാ​ടി​യി​ലെ ചൂ​ര​ൽ​മ​ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​ത് ആ​ശ​ങ്ക ഉ​യ​രു​ന്നു​ണ്ട്.

2019ലെ ​പ്ര​ള​യ​ത്തി​ന്‍റെ ന​ടു​ക്കം വി​ട്ടു​മാ​റാ​ത്ത​താ​ണ് ആ​ശ​ങ്ക ഉ​യ​രാ​ൻ കാ​ര​ണം. പു​ഴ​യോ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളും ജാ​ഗ്ര​ത​യി​ലാ​ണ്. ചാ​ലി​യാ​ർ, ക​രി​ന്പു​ഴ, ക​ല​ക്ക​ൻ പു​ഴ, പു​ന്ന​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലും ജ​ല​വി​താ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ​ന്തീ​രാ​യി​രം ഉ​ൾ​വ​ന​ത്തി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ കാ​ഞ്ഞി​ര​പു​ഴ​യി​ലും കു​റു​വ​ൻ പു​ഴ​യി​ലും ജ​ല​വി​താ​നം ഉ​യ​രു​ന്നു​ണ്ട്. റ​വ​ന്യൂ വ​കു​പ്പും ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും ജാ​ഗ്ര​ത​യി​ലാ​ണ്.