ഫ്ളാ​ഗ് ഓ​ഫും യൂ​ണി​ഫോം​ വി​ത​ര​ണ​വും
Monday, July 26, 2021 12:51 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലേ​ക്കു പു​തു​താ​യി അ​നു​വ​ദി​ച്ച മ​ൾ​ട്ടി യൂ​ട്ടി​ലി​റ്റി വെ​ഹി​ക്കി​ളി​ന്‍റെ ഫ്ളാ​ഗ് ഓ​ഫും സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​ള്ള യൂ​ണി​ഫോം​ വി​ത​ര​ണ​വും ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ഏ​തു പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും ര​ക്ഷാ​ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്ര​യും വേ​ഗ​ത്തി​ൽ ദു​ര​ന്ത​മു​ഖ​ത്തെ​ത്തി​ക്കു​ന്ന​തി​നു പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന​താ​ണ് മ​ൾ​ട്ടി യൂ​ട്ടി​ലി​റ്റി വാ​ഹ​നം. ര​ക്ഷാ​പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​കാ​നും ക​ഴി​യും. ദു​ര​ന്തം ന​ട​ന്ന സ്ഥ​ല​ത്ത് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത അ​വ​സ​ര​ങ്ങ​ളി​ൽ വേ​ഗ​ത്തി​ലെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും മ​ൾ​ട്ടി യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ൾ​ക്കു സാ​ധി​ക്കും. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പു​തു​താ​യി വാ​ങ്ങി​യ 88 വാ​ഹ​ന​ങ്ങ​ളി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഫ​യ​ർ സ്റ്റേ​ഷ​നി​ലേ​ക്കു ല​ഭി​ച്ച​ത് മ​ൾ​ട്ടി യൂ​ട്ടി​ലി​റ്റി വാ​ഹ​ന​മാ​ണ്.മ​ല​പ്പു​റം ഫ​യ​ർ സ്റ്റേ​ഷ​നി​ലേ​ക്കു ഒ​രു ഫോം ​ടെ​ൻ​ഡ​ർ, ജീ​പ്പ്, ആം​ബു​ല​ൻ​സ് എ​ന്നി​വ​യും നി​ല​ന്പൂ​ർ സ്റ്റേ​ഷ​നി​ലേ​ക്കു ഒ​രു മ​ൾ​ട്ടി യൂ​ട്ടി​ലി​റ്റി വാ​ഹ​ന​വു​മാ​ണ് ല​ഭി​ച്ച​ത്. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പു​തു​താ​യി വാ​ങ്ങി​യ 88 വാ​ഹ​ന​ങ്ങ​ളു​ടെ ഫ്ളാ​ഗ് ഓ​ഫ് മു​ഖ്യ​മ​ന്ത്രി ഇ​തി​നോ​ട​കം നി​ർ​വ​ഹി​ച്ചി​രു​ന്നു. സേ​ന​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു അ​നു​വ​ദി​ച്ച യൂ​ണി​ഫോ​മി​ന്‍റെ വി​ത​ര​ണ​വും എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. 50 സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ഫ​യ​ർ സ്റ്റേ​ഷ​നി​ലു​ള്ള​ത്. മ​ണ്‍​സൂ​ണ്‍ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ഫ​യ​ർ സ്റ്റേ​ഷ​നി​ൽ സ​ജ്ജീ​ക​രി​ച്ച ര​ണ്ടു റ​ബ​ർ ബോ​ട്ട്, ഒ​രു ഫൈ​ബ​ർ ബോ​ട്ട്, ര​ണ്ട് ഒൗ​ട്ട്ബോ​ർ​ഡ് എ​ൻ​ജി​ൻ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളും എം​എ​ൽ​എ പ​രി​ശോ​ധി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബാ​ബു​രാ​ജ​ൻ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ അ​ബ്ദു​ൾ സ​ലീം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.