ജ​ന​വാ​സമേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ളു​ടെ വി​ള​യാ​ട്ടം; ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴയ്ക്ക്
Wednesday, July 28, 2021 12:29 AM IST
എ​ട​ക്ക​ര: ത​ണ്ണി​ക്ക​ട​വി​ൽ ജ​ന​വ​സ കേ​ന്ദ്ര​ത്തി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി മ​ണി​ക്കൂ​റു​ക​ളോ​ളം ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി. കാ​ട്ടാ​ന​യു​ടെ മു​ന്നി​ല​ക​പ്പെ​ട്ട ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. ത​ണ്ണി​ക്ക​ട​വ് കോ​റി​പ്പ​ടി​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​റ്റ​യാ​ൻ മ​ണി​ക്കൂ​റു​ക​ൾ ഭീ​തി പ​ര​ത്തി​യ​ത്. പു​ല​ർ​ച്ചെ ടാ​പ്പിം​ഗി​നി​റ​ങ്ങി​യ കോ​യി​ക്ക​ൽ മ​നോ​ജാ​ണ് ആ​ന​യു​ടെ മു​ന്നി​ൽ നി​ന്നു അ​ത്ഭു​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. ഒ​രു മ​ണി​യോ​ടെ​യാ​ണ് ക​രി​യം​മു​രി​യം വ​ന​ത്തി​ൽ നി​ന്നു കാ​ട്ടാ​ന ത​ണ്ണി​ക്ക​ട​വ് കോ​റി​പ​ടി​യി​ൽ എ​ത്തി​യ​ത്. തു​ള്ളി​യ​ത്ത് സെ​റീ​ന​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ ആ​ന വാ​ഴ​ക​ളും മ​റ്റും ന​ശി​പ്പി​ച്ചു. ആ​ന​യെ​ത്തി​യ​ത​റി​ഞ്ഞ് സെ​റീ​ന​യും മൂ​ന്നു കു​ട്ടി​ക​ളും വെ​ളി​ച്ച​മ​ണ​ച്ച് ഭീ​തി​യോ​ടെ വീ​ടി​നു​ള്ളി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. സ​മീ​പ​മു​ള്ള ത​ടി​യി​ൽ ച​ന്ദ്ര​ന്‍റെ വീ​ടു​ക​ൾ​ക്കു മു​ന്നി​ലെ വാ​ഴ​ക​ളും കി​ഴ​ങ്ങ് വി​ള​ക​ളും ആ​ന ന​ശി​പ്പി​ച്ചു.

വീ​ടു​ക​ൾ​ക്കു മു​ന്നി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങി​യ കൊ​ന്പ​ൻ മേ​ലെ വീ​ട്ടി​ലെ മു​കു​ന്ദ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ പ​യ​ർ, വെ​ണ്ട, റ​ബ​ർ മ​ര​ങ്ങ​ൾ എ​ന്നി​വ​യും ന​ശി​പ്പി​ച്ചു. ജ​ന​വാ​സ​മേ​ഖ​ല​യി​ലു​ടെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്ന ആ​ന​യെ പു​ല​ർ​ച്ചെ നാ​ലു​മ​ണി​യോ​ടെ ആ​ളു​ക​ൾ പ​ട​ക്കം പൊ​ട്ടി​ച്ചും ആ​ർ​ത്തു​വി​ളി​ച്ചു​മാ​ണ് കാ​ടു​ക​യ​റ്റി​യത്. കൃ​ഷി​നാ​ശ​ത്തി​നു പു​റ​മെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും വ​ന്യ​മൃ​ഗ​ങ്ങ​ൾ ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ആ​ന​ശ​ല്യ​ത്തി​നു പു​റ​മെ കു​ര​ങ്ങ്, മ​യി​ൽ, പ​ന്നി എ​ന്നി​വ​യു​ടെ ശ​ല്യ​വും പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​ണ്. ഇ​തി​നാ​ൽ ഒ​രു കൃ​ഷി​യും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ.

ക​രി​യം​മു​രി​യം വ​ന​ത്തി​ൽ നി​ന്നു ആ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ വ​നം വ​കു​പ്പ്് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ല. വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച വൈ​ദ്യു​ത വേ​ലി നാ​ശ​മാ​യി കി​ട​ക്കു​ക​യാ​ണ്.

വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ വ​നാ​തി​ർ​ത്തി​യി​ൽ ഫെ​ൻ​സിം​ഗ് കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. അ​ല്ലാ​ത്ത​പ​ക്ഷം സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക്ക​രി​ക്കു​മെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.