ആശുപത്രി മാലിന്യങ്ങൾ തുറന്ന സ്ഥലത്ത് തള്ളി
Friday, July 30, 2021 12:21 AM IST
നി​ല​ന്പൂ​ർ: കു​റ​വ​ൻ​പു​ഴ​യു​ടെ തീ​ര​ത്ത് ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ത​ള​ളി​യ നി​ല​യി​ൽ. കേ​ര​ളാ ശാ​സ്ത്ര​സാ​ഹി​ത്യ​പ​രി​ക്ഷ​ത്ത് അ​ക​ന്പാ​ടം ക​മ്മി​റ്റി ആ​രോ​ഗ്യ​വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ കു​റു​വ​ൻ പു​ഴ​യു​ടെ തീ​ര​ത്ത് പെ​രു​വ​ന്പാ​ടം ഭാ​ഗ​ത്തെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്താ​ണ് സി​റി​ഞ്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യി​രി​ക്കു​ന്ന​ത്.
സ്ഥ​ലം ഉ​ട​മ​യു​ടെ നി​ല​ന്പൂ​രി​ലു​ള്ള ആ​ശു​പ​ത്രി​യി​ലെ മാ​ലി​ന്യ​ങ്ങ​ളാ​ണ് പു​ഴ​യോ​ര​ത്ത് ത​ള്ളി​യി​രി​ക്കു​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പു​ഴ​യു​ടെ തീ​ര​ത്ത് വ്യാ​പ​ക​മാ​യി ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്.