മ​ല​യോ​രം കേ​ന്ദ്രീ​ക​രി​ച്ച് ചൂ​താ​ട്ടസം​ഘം വി​ല​സു​ന്നു
Monday, August 2, 2021 12:45 AM IST
ക​രു​വാ​ര​കു​ണ്ട്: മ​ല​യോ​ര മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ചൂ​താ​ട്ട സം​ഘം വി​ല​സു​ന്നു. ല​ക്ഷ​ങ്ങ​ൾ വ​ച്ചു​ള്ള ചൂ​താ​ട്ട​മാ​ണ് പ്ര​ദേ​ശ​ത്ത് ന​ട​ക്കു​ന്ന​ത്. ജി​ല്ല​ക്ക​ക​ത്തും പു​റ​ത്തു നി​ന്നു​മു​ള്ള ചൂ​താ​ട്ടസം​ഘ​ങ്ങ​ളാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്നു വി​വി​ധ മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട ചി​ല യു​വാ​ക്ക​ളും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ പ​ല​രും ഈ ​സം​ഘ​ത്തോ​ടൊ​പ്പം ചേ​ർ​ന്ന പ്ര​വ​ർ​ത്തി​ക്കു​ന്നു. ഉ​ൾ​വ​ന​ങ്ങ​ൾ, പു​ഴ​യോ​ര​ങ്ങ​ൾ, ടൗ​ണി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത കെ​ട്ടി​ട​ങ്ങ​ൾ, മ​ല​യോ​ര കൃ​ഷി​യി​ട​ങ്ങ​ൾ തു​ട​ങ്ങി​യ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം. ചൂ​താ​ട്ട സം​ഘ​ത്തോ​ടൊ​പ്പം ചേ​ർ​ന്നു ക​ളി​യി​ൽ ഏ​ർ​പ്പെ​ട്ട ഒ​ട്ടേ​റെ പേ​ർ​ക്കു വ​ൻ​തു​ക ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ഈ ​വി​വ​രം പു​റ​ത്തു പ​റ​യാ​നും പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടാ​നും ഇ​വ​ർ ത​യാ​റാ​കു​ന്നി​ല്ല.
ചൂ​താ​ട്ടസം​ഘ​ങ്ങ​ൾ​ക്ക് സു​ര​ക്ഷ ഒ​രു​ക്കി പ്ര​വ​ർ​ത്തി​ക്കാ​ൻ യു​വാ​ക്ക​ളും രം​ഗ​ത്തു​ണ്ട്. ചൂ​താ​ട്ടം ന​ട​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലു​മെ​ല്ലാം ഇ​വ​രു​ടെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ണ്. അ​പ​ക​ട​സൂ​ച​ന ല​ഭി​ച്ചാ​ൽ മൊ​ബൈ​ൽ വ​ഴി സ​ന്ദേ​ശം ചൂ​താ​ട്ട സം​ഘ​ത്തി​ന് കൈ​മാ​റും. ചൂ​താ​ട്ട സം​ഘ​ത്തി​ന്‍റെ ക​ണ്ണി​യാ​യി പ്ര​വ​ർ​ത്തി​ച്ച നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ലു​ള്ള പ​ല​രു​ടെ​യും കി​ട​പ്പാ​ടം വ​രെ ന​ഷ്ട​പ്പെ​ട്ട് വ​ൻ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ​വ​രും മ​ല​യോ​ര​ത്തു​ണ്ട്. എ​ന്നാ​ൽ നി​യ​മപ്ര​ശ്നം ഭ​യ​ന്ന് ആ​രും ത​ന്നെ പോ​ലീ​സി​ൽ പ​രാ​തി​പെ​ടാ​നും ത​യാ​റാ​കു​ന്നി​ല്ല. ചൂ​താ​ട്ട​ത്തി​നു പു​റ​മേ മു​ച്ചീ​ട്ടു​ക​ളി സം​ഘ​ങ്ങ​ളും അ​ടു​ത്ത​യി​ടെ മ​ല​യോ​ര​ത്തും നാ​ട്ടി​ൽ പു​റ​ങ്ങ​ളി​ലും വേ​രു​റ​പ്പി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. ഇ​വ​രു​ടെ ച​തി​യി​ൽ​പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് വ​ൻ​തു​ക ന​ഷ്ട​പ്പെ​ടു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.