സ​ഹാ​യഹ​സ്ത​വു​മാ​യി കെഎ​സ്ടി​എം ‘ഹൃ​ദ​യ​മു​ദ്ര’
Monday, August 2, 2021 12:45 AM IST
മേ​ലാ​റ്റൂ​ർ: കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് മൂ​വ്മെ​ന്‍റ് (കെഎ​സ്ടി​എം) ന​ട​പ്പാ​ക്കു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ പ​ദ്ധ​തി​യാ​യ ‘ഹൃ​ദ​യ​മു​ദ്ര 2021’ ര​ണ്ടാം​ഘ​ട്ട​ത്തി​നു ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. പ​ള്ളി​ക്കു​ത്ത് ഗ​വ​ണ്‍​മെന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബ് മാ​ലി​ക് തു​ക വാ​ർ​ഡ് അം​ഗ​ങ്ങ​ൾ​ക്കു കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​ർ​ഡു​ക​ളി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു ഉ​പ​ക​ര​ണ​ങ്ങ​ൾ, ഡി​ജി​റ്റ​ൽ ഡി​വൈ​സ​സ് വാ​ങ്ങു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യം, ഭ​ക്ഷ്യ​കി​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് സേ​വ​ന കേ​ന്ദ്ര​ത്തി​ന് കോ​വി​ഡ് കെ​യ​ർ വാ​ഹ​നം കൈ​മാ​റി​യാ​ണ് മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ക്കു​ന്ന ഹൃ​ദ​യ​മു​ദ്ര പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ച​ത്.
മൂ​ന്നാം​ഘ​ട്ട​ത്തി​ൽ കോ​വി​ഡ് ബെ​ഡു​ക​ൾ ഒ​രു​ക്കാ​നാ​ണ് പ​ദ്ധ​തി. ച​ട​ങ്ങി​ൽ മേ​ലാ​റ്റൂ​ർ സ​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍​റ് മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡ് അം​ഗം അ​ബ്ദു​സ​ലാം, വെ​ട്ട​ത്തൂ​ർ ഒ​ന്നാം വാ​ർ​ഡ് അം​ഗം നൂ​ർ​ജ​ഹാ​ൻ മൂ​ച്ചി​ക്ക​ൽ, പ​തി​നാ​റാം വാ​ർ​ഡ് അം​ഗം റ​ഹ്മ​ത്ത് മോ​ളി എ​ന്നി​വ​ർ തു​ക സ്വീ​ക​രി​ച്ചു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​ഇ ഷു​ക്കൂ​ർ, വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ.​അ​തീ​ഖ്, സ​ബ്ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ. ​സൗ​ദ, മ​നാ​ഫ്, കെ.​പി.സ​ലീം, ജു​നൈ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.