ക​രു​വാ​ര​കു​ണ്ട് സി​എ​ച്ച്സി​ക്കു മു​ന്നി​ൽ ഉ​പ​രോ​ധസ​മ​രം
Monday, August 2, 2021 12:52 AM IST
ക​രു​വാ​ര​കുണ്ട്: ക​രു​വാ​ര​കു​ണ്ട് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ മ​രു​ന്നു കൊ​ടു​ക്കാ​ൻ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്ഐ രം​ഗ​ത്ത്. കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നാ​സ്ഥ മൂ​ല​മാ​ണി​തെ​ന്നാ​രോ​പി​ച്ച് ഡി​വൈ​എ​ഫ്ഐ ക​രു​വാ​ര​കു​ണ്ട് മേ​ഖ​ലാ ക​മ്മി​റ്റി​യാ​ണ് സി​എ​ച്ച്സി​ക്കു മു​ന്നി​ൽ ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി​യ​ത്. നി​ല​വി​ലെ രോ​ഗ​വ്യാ​പ​ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് നി​ര​വ​ധി രോ​ഗി​ക​ളാ​ണ് ക​രു​വാ​ര​കു​ണ്ട് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തെ ആ​ശ്ര​യി​ക്കു​ന്ന​ത്.
ഒ​ന്ന​രമാ​സ​ത്തി​ല​ധി​ക​മാ​യി ഫാ​ർ​മ​സി​യി​ൽ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ മി​ക്കരോ​ഗി​ക​ൾ​ക്കും മ​രു​ന്നുല​ഭ്യ​മാ​കാ​തെ കു​റി​പ്പ​ടി​യു​മാ​യി മ​ട​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. സാ​യാ​ഹ്ന ഒപി​ക്കു​ൾ​പ്പ​ടെ ഒ​രു അ​ധി​ക ജീ​വ​ന​ക്കാ​രി​യെ നി​യ​മി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ സാ​യാ​ഹ്ന ഒ​പി നി​ല​ച്ച​തി​നു പു​റ​മെ ഇ​പ്പോ​ൾ രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന് പോ​ലും കി​ട്ടാ​ത്ത സ്ഥി​തി​യാ​ണെ​ന്നു ഡി​വൈ​എ​ഫ്ഐ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണും വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നു പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. മേ​ഖ​ലാ സെ​ക്ര​ട്ട​റി സി.​അ​ന​സ്, പ്ര​സി​ഡന്‍റ് ഫ​ർ​ഹാ​ൻ കു​ട്ട​ത്തി, അ​ന​ന്ദു വെ​ള്ളോ​ലി, മു​ജീ​ബ് കു​ണ്ടു​കാ​വി​ൽ, ഫൈ​സ​ൽ പു​ത്ത​ൻ​പീ​ടി​ക, ടി.​അ​സ്ലം, അ​നി​സ്റ്റോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.