ദു​രി​ത​കാ​ല​ത്തും ജീ​വ​കാ​രു​ണ്യ​വു​മാ​യി വ്യാ​പാ​രി​ക​ൾ
Wednesday, August 4, 2021 12:48 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യി​ലെ എ​ര​വി​മം​ഗ​ല​ത്തെ കാ​വു​ങ്ങ​ൽ​തൊ​ടി കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ വീ​ടി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണം ഏ​റ്റെ​ടു​ത്തു വ്യാ​പാ​രി​ക​ൾ. വീ​ട് വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സ​യോ​ഗ്യ​മ​ല്ലാ​തെ കി​ട​ക്കു​ക​യാ​ണ്. അ​റ്റ​കു​റ്റ​പ്പണി​ക​ൾ ന​ട​ത്താ​ത്ത​തി​നാ​ൽ ചി​ത​ല​രി​ച്ച് ചോ​ർ​ന്നൊ​ലി​ക്കു​ന്ന പ​ഴ​യ വീ​ട്ടി​ലാ​ണ് കൃ​ഷ്ണ​ൻ​കു​ട്ടി​യും ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളും അ​മ്മ​യും പി​തൃ​സ​ഹോ​ദ​രി​യും ച​ല​ന​ശേ​ഷി​യി​ല്ലാ​ത്ത 35 വ​യ​സു​പ്രാ​യ​മാ​യ സ​ഹോ​ദ​രി​യു​മ​ട​ക്കം എ​ട്ടു പേ​ർ താ​മ​സി​ക്കു​ന്ന​ത്.

യാ​തൊ​രു സു​ര​ക്ഷ​യു​മി​ല്ലാ​തെ​യാ​ണ് ഇ​വ​ർ ക​ഴി​യു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്നു ന​ഗ​ര​സ​ഭ 17 -ാം വാ​ർ​ഡി​ലെ കൗ​ണ്‍​സി​ല​റും വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റുമാ​യ കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ ഈ ​കു​ടും​ബ​ത്തി​ന്‍റെ ദാ​രു​ണാ​വ​സ്ഥ ക​ണ്ടെ​ത്തു​ക​യും വീ​ടി​ന്‍റെ പ​ണി​പൂ​ർ​ത്തി​യാ​ക്കാ​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നു വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പെ​രി​ന്ത​ൽ​മ​ണ്ണ യൂ​ണി​റ്റ് വീ​ട് പ​ണി​പൂ​ർ​ത്തി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു വ്യാ​പ​ക​മാ​യി പ​ണം പി​രി​ക്കാ​തെ​യാ​ണ് ആ​വ​ശ്യ​ത്തി​ന് പ​ണം സ്വ​രൂ​പി​ച്ച​ത്. ഇ​മേ​ജ് ഗ്രൂ​പ്പ്, ഷി​ഫ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ത​റ​യി​ൽ ബി​സി​ന​സ് ഗ്രൂ​പ്പ്, കോ​ഹി​നൂ​ർ ഗ്രൂ​പ്പ്, ഗ​ൾ​ഫോ​ണ്‍ മൊ​ബൈ​ൽ ഗ്രൂ​പ്പ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ വീ​ടു​പ​ണി​ക്കാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ സം​ഭാ​വ​ന​യാ​യി ന​ൽ​കി.

വീ​ടി​ന്‍റെ ഭൂ​രി​ഭാ​ഗം ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​തി​നാ​ൽ ബാ​ക്കി കൂ​ടി തീ​ർ​ത്ത് ഓ​ണ​ത്തി​നു മു​ന്പ് കു​ടും​ബ​ത്തി​നു പു​തി​യ വീ​ട്ടി​ൽ താ​മ​സം ആ​രം​ഭി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ.