വെ​ട്ട​ത്തൂ​രി​ൽ ഏ​ഴു വാ​ർ​ഡു​ക​ൾ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെന്‍റ് സോ​ണി​ൽ
Wednesday, August 4, 2021 12:48 AM IST
വെ​ട്ട​ത്തൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു വെ​ട്ട​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴു വാ​ർ​ഡു​ക​ൾ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ്് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.
അ​ഞ്ച്, ആ​റ്, ഏ​ഴ്, എ​ട്ട്, പ​ത്ത്, 11, 14 വാ​ർ​ഡു​ക​ളാ​ണ് ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ ഏ​ഴു ദി​വ​സ​ത്തേ​ക്കു ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി​രി​ക്കു​ന്ന​ത്. ഈ ​വാ​ർ​ഡു​ക​ളി​ൽ പാ​ൽ, പ​ത്രം, മെ​ഡി​ക്ക​ൽ, പെ​ട്രോ​ൾ പ​ന്പു​ക​ൾ, കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പാ​ച​ക വാ​ത​ക വി​ത​ര​ണം, ടെ​ലി​കോം, മ​ഴ​ക്കാ​ല പൂ​ർ​വശു​ചീ​ക​ര​ണം, ച​ര​ക്കു​ഗ​താ​ഗ​തം, ച​ര​ക്കു​ക​ളു​ടെ ക​യ​റ്റി​യി​റ​ക്ക​ൽ, അ​ന്ത​ർ​ജി​ല്ല യാ​ത്ര (പാ​സ്-​സ​ത്യ​വാ​ങ്മൂ​ലം സ​ഹി​തം), മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ൾ, മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച വി​വാ​ഹ​ങ്ങ​ൾ എ​ന്നി​വ ഒ​ഴി​കെ​യു​ള്ള​വ​ക്ക് അ​നു​മ​തി ഉ​ണ്ടാ​യി​രി​ക്കി​ല്ല. ഹോ​ട്ട​ലു​ക​ളി​ൽ ഹോം ​ഡെ​ലി​വ​റി അ​നു​വ​ദി​ക്കും. ബാ​ങ്കു​ക​ൾ​ക്കു അ​നു​വ​ദ​നീ​യ​മാ​യ ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഉ​ച്ച​ക്ക് ര​ണ്ടു വ​രെ പ്ര​വ​ർ​ത്തി​ക്കാം. അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന ഉ​ച്ച​ക്ക് ര​ണ്ടു വ​രെ അ​നു​വ​ദി​ക്കും.