തു​വ്വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഇ​നി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​രപ്രൗ​ഢി​യി​ൽ
Tuesday, September 14, 2021 11:50 PM IST
ക​രു​വാ​ര​കു​ണ്ട്: വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ന്ന ഏ​ക വി​ദ്യാ​ല​യ​മാ​യി തു​വ്വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. കി​ഫ്ബി​യി​ൽ നി​ന്ന് അ​നു​വ​ദി​ച്ച അ​ഞ്ച് കോ​ടി രൂ​പ ചി​ല​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച കെ​ട്ടി​ട​ങ്ങ​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ഓ​ണ്‍​ലൈ​ൻ വ​ഴി ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

തു​വ്വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഇ​നി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ന്‍റെ പ്രൗ​ഢി​യാ​ണ് ഉ​ണ്ടാ​വു​ക. പൊ​തു വി​ദ്യാ​ഭ്യാ​സ​സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ണ്ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് തു​വ്വൂ​ർ ഗ​വ​ണ്‍​മെ​ന്‍​റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. തു​ട​ർ​ന്ന് കി​ഫ്ബി​യി​ൽ നി​ന്ന് അ​നു​വ​ദി​ച്ച അ​ഞ്ച് കോ​ടി രൂ​പ ചി​ല​വി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഓ​ണ്‍​ലൈ​ൻ വ​ഴി ന​ട​ന്ന ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ധ​ന​കാ​ര്യ മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ല​ൻ, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.​വി.​പി.​ജോ​യ്, പൊ​തു​വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പി.​എം.​മു​ഹ​മ്മ​ദ് ഹ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാഛാ​ദ​നം ചെ​യ്തു. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​ബൈ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ന​സീ​ബ അ​സീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​പി.​ജ​സീ​റ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ശ്രീ​ജ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​സു​രേ​ന്ദ്ര​ൻ, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ​ഡി​നേ​റ്റ​ർ എം.​മ​ണി, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ.​മ​ജീ​ദ്, പ്രി​ൻ​സി​പ്പ​ൽ ഗീ​ത കു​മാ​രി, പ്ര​ഥ​മാ​ധ്യാ​പി​ക വി.​കെ.​സാ​റ, മ​റ്റു ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.