ആ​രോ​ഗ്യരം​ഗ​ത്ത് മ​ല​പ്പു​റ​ത്തി​ന്‍റെ നേ​ട്ടം മാ​തൃ​ക: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
Saturday, September 18, 2021 1:08 AM IST
മ​ല​പ്പു​റം: പൊ​തു​ജ​നാ​രോ​ഗ്യ​രം​ഗ​ത്ത് മ​ല​പ്പു​റം മി​ക​വി​ലേ​ക്ക് ഉ​യ​രു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ, കു​ടും​ബ​ക്ഷേ​മ​മ​ന്ത്രി വീ​ണാ​ജോ​ർ​ജ്. സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന​ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് വി​വി​ധ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യ 158 പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത 158 പ​ദ്ധ​തി​ക​ളി​ൽ 106 സ്ഥാ​പ​ന​ങ്ങ​ളും മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. ആ​രോ​ഗ്യ​രം​ഗ​ത്ത് മ​ല​പ്പു​റം ജി​ല്ല കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ മാ​തൃ​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത​ല പ​രി​പാ​ടി​യി​ൽ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി രാ​ജ​ൻ ഖോ​ബ്ര​ഗ​ഡേ സ്വാ​ഗ​തം പ​റ​ഞ്ഞു.
പ്ര​സ​വ​സ​മ​യ​ത്തും പ്ര​സ​വാ​ന​ന്ത​ര​വും ഉ​യ​ർ​ന്ന നി​ല​വാ​ര​വു​മു​ള​ള മാ​തൃപ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ല​ക്ഷ്യ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി തി​രൂ​ർ ജി​ല്ലാ​ശു​പ​ത്രി, പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ​ശു​പ​ത്രി, മ​ല​പ്പു​റം താ​ലൂ​ക്കാ​ശു​പ​ത്രി​ക​ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ മാ​തൃ-​ശി​ശു ബ്ലോ​ക്കു​ക​ളും ഉ​ദ്ഘാ​ട​നം മ​ന്ത്രി നി​ർ​വ​ഹി​ച്ചു.
തി​രൂ​ർ ജി​ല്ലാ​ശു​പ​ത്രി​യി​ൽ ര​ണ്ട് കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ​ശു​പ​ത്രി​യി​ൽ ര​ണ്ട് കോ​ടി 44 ല​ക്ഷം രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​ല​പ്പു​റം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ 67 ല​ക്ഷം രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ന​ട​ത്തി​യ​ത്. ആ​ർ​ദ്രം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ പോ​രൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.
18 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ആ​ർ​ദ്രം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി പോ​രൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യി​ട്ടു​ള​ള​ത്.
ജി​ല്ല​യി​ൽ സാ​ഗി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 35 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ഏ​ഴ് സ​ബ്സെ​​ന്‍ററുക​ളാ​യ കോ​ത​മു​ക്ക്, മ​ണ്ട​ൻ​മൂ​ഴി, മു​തു​വ​ല്ലൂ​ർ, ഒ​ള​മ​തി​ൽ, എ​ള​ന്പി​ലി​ക്കോ​ട്, കീ​ഴു​പ​റ​ന്പ്, പ​ര​തി​ക്കാ​ട് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.
ജി​ല്ല​യി​ലെ 95 ആ​യു​ഷ്മാ​ൻ ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​നെ​സ് സെന്‍ററു​ക​ളു​ടെ ര​ണ്ടാം ഘ​ട്ടം പ്ര​വൃ​ത്തി​യു​ടെ ശി​ലാ​സ്ഥാ​പ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ഒ​രു കോ​ടി 66 ല​ക്ഷം രൂ​പ​യാ​ണ് 95 സ​ബ് സെ​ന്‍റ​റു​ക​ളു​ടെ (ആ​യു​ഷ്മാ​ൻ ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​നെ​സ് സെ​ന്‍​റ​റു​ക​ളു​ടെ) ര​ണ്ടാം ഘ​ട്ട പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള​ള​ത്.