വീ​ടു​ക​ൾ​ക്ക് സ​മീ​പം പു​ലി​യെ ക​ണ്ട​താ​യി അ​ഭ്യൂ​ഹം: ഭീ​തി​യി​ല​മ​ർ​ന്ന് ക​രു​വാ​ര​കു​ണ്ട്
Saturday, September 18, 2021 1:09 AM IST
ക​രു​വാ​ര​കുണ്ട്: പു​ലി​യി​റ​ങ്ങി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ന്നു തി​ന്ന​തി​ന് പു​റ​മെ പു​ലി​യെ വീ​ടു​ക​ൾ​ക്ക് പ​രി​സ​ര​ത്ത് ക​ണ്ട​താ​യി പ്ര​ച​ര​ണ​മു​ണ്ടാ​യ​തോ​ടെ ഭീ​തി​യൊ​ഴി​യാ​തെ ക​രു​വാ​ര​കു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി പു​ലി​പ്പേ​ടി​യി​ൽ അ​ന്തി​യു​റ​ങ്ങാ​നാ​വാ​തെ ഭീ​തി​യി​ലാ​ണ് ഗ്രാ​മം. ബു​ധ​നാ​ഴ്ച രാ​ത്രി പു​ൽ​വെ​ട്ട, അ​യ്യ​പ്പ​ൻ​കാ​വ് പ​രി​സ​ര​ങ്ങ​ളി​ൽ പു​ലി​യെ ക​ണ്ട​താ​യി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും അ​വ്യ​ക്ത​മാ​യ ഫോ​ട്ടോ സ​ഹി​തം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തോ​ടെ ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​യ്യ​പ്പ​ൻ​കാ​വി​ൽ വീ​ടു​ക​ൾ​ക്ക് സ​മീ​പം പു​ലി​യെ ക​ണ്ട​താ​യി പ്ര​ച​ര​ണ​മു​ണ്ടാ​യ​ത്.
ഇ​തോ​ടെ ആ​ളു​ക​ളു​ടെ ഭീ​തി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​യാ​ഴ്ച ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ പു​ലി വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ​യെ കൊ​ന്നു​തി​ന്നി​രു​ന്നു. ക​രു​വാ​ര​കു​ണ്ട് പു​ൽ​വെ​ട്ട ക​ക്ക​റ​യി​ലാ​ണ് പു​ലി​യി​റ​ങ്ങി വ​ള​ർ​ത്തു​നാ​യ​യെ കൊ​ന്നു തി​ന്ന​ത്. ക​ക്ക​റ മു​ണ്ട​യി​ലെ വ​ട്ട​പ്പ​റ​ന്പി​ൽ ന​ജീ​ബി​ന്‍റെ വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ​യെ​യാ​ണ് പു​ലി ഭ​ക്ഷ​ണ​മാ​ക്കി​യ​ത്. നാ​യ​യു​ടെ പ​കു​തി ഭ​ക്ഷി​ച്ച ജ​ഡം ക​ണ്ടെ​ത്തി​യ​തോ​ടെപു​ലി​യി​റ​ങ്ങി നാ​യ​യെ കൊ​ന്ന് തി​ന്ന​താ​ണെ​ന്ന് അ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ശേ​ഷം അ​ൽ​ഫോ​ൻ​സ് ഗി​രി​യി​ൽ നി​ന്നും ആ​ടി​നെ​യും മ​റ്റൊ​രു വ​ള​ർ​ത്തു​നാ​യ​യേ​യും പു​ലി അ​ക്ര​മി​ച്ചി​രു​ന്നു. പു​ൽ​വെ​ട്ട​യി​ൽ നി​ന്നും തി​ങ്ക​ളാ​ഴ്ച രാ​ത്രി​യും വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് ആ​ടി​നെ പു​ലി അ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു.മേ​ഖ​ല​യി​ൽ പു​ലി​ഭീ​തി നേ​ര​ത്തെ ത​ന്നെ നി​ല​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. വീ​ട്ടു​മു​റ്റ​ത്തെ മ​ര​ത്തി​ൽ ച​ങ്ങ​ല​യി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന നാ​യ​യെ​യാ​ണ് പു​ലി വ​ക​വ​രു​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ വീ​ട്ടു​കാ​ർ ഭ​ക്ഷ​ണ​വു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് പാ​തി ഭ​ക്ഷി​ച്ച നി​ല​യി​ൽ ജ​ഡം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​മാ​യ വ​ട്ട​മ​ല​യി​ൽ ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് പു​ലി​യെ ക​ണ്ടി​രു​ന്നു. കൂ​ടാ​തെ എ​ട​ത്ത​നാ​ട്ടു​ക​ര​യി​ൽ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യെ പു​ലി അ​ക്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ൽ​ക്കു​ണ്ട് ഭാ​ഗ​ത്ത് നി​ര​വ​ധി ത​വ​ണ തൊ​ഴി​ലാ​ളി​ക​ളും യാ​ത്ര​ക്കാ​രും പു​ലി​യെ ക​ണ്ടി​ട്ടു​ണ്ട്. കു​ണ്ടോ​ട​യി​ൽ മു​ന്പ് വ​ള​ർ​ത്തു​പോ​ത്തു​ക​ളെ​യും പു​ലി ഭ​ക്ഷ​ണ​മാ​ക്കി​യി​രു​ന്നു. ഇ​രി​ങ്ങാ​ട്ടി​രി,ക​ണ്ണ​ത്ത് ചി​ല​ന്പി​ല​ക്കൈ ഭാ​ഗ​ങ്ങ​ളി​ലും പു​ലി തെ​രു​വു​നാ​യ​ക​ളെ കൊ​ന്നു​തി​ന്ന​താ​യി ക​ണ്ടി​രു​ന്നു. സൈ​ല​ന്‍റ് വാലി ദേ​ശീ​യോ​ദ്യാ​ന​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന വ​ട്ട​മ​ല, ചേ​റു​ന്പ്, ക​ണ്ണ​ത്ത്, മ​ണ​ലി​യാം​പാ​ടം, മ​ഞ്ഞ​ളാം​ചോ​ല, കു​ണ്ടോ​ട മ​ല​വാ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് പു​ലി​സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ നി​ഗ​മ​നം. കു​ണ്ടോ​ട​യി​ൽ യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​യ കാ​ട്ടു​പോ​ത്ത് പു​ലി​യെ പേ​ടി​ച്ച് കാ​ടി​റ​ങ്ങി​യ​താ​വാ​മെ​ന്നും അ​ഭി​പ്രാ​യ​മു​യ​ർ​ന്നി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ മ​ല​യോ​ര​നി​വാ​സി​ക​ളു​ടെ ഭീ​തി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.