വ​ഴി​ക്ക​ട​വി​ൽ നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി കു​റു​വ മോ​ഡ​ൽ മോ​ഷ​ണം
Monday, September 20, 2021 12:52 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വി​ൽ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് മൂ​ന്ന് വീ​ടു​ക​ളി​ൽ വ​ൻമോ​ഷ​ണം. ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ട്ടി​ക​ൾ ക​ഴു​ത്തി​ല​ണി​ഞ്ഞ സ്വ​ർ​ണ​മാ​ല​യ​ട​ക്കം മോ​ഷ​ണം പോ​യി. പാ​ലാ​ട് സ​ബ് സ്റ്റേ​ഷ​ന് മു​ൻ​പി​ലെ തെ​ക്ക​ര​ത്തൊ​ടി​ക സു​ധീ​ർ, ഗൈ​ഡ​ൻ​സ് സ്കൂ​ളി​ന് സ​മീ​പ​ത്തെ ചെ​റു​പ​ള്ളി​ക്ക​ൽ ജെ​യ്സ​ൽ, പാ​ലാ​ട് അ​ങ്ങാ​ടി​യി​ലെ ചെ​റു​പു​ഴ​യ​ത്ത് റെ​ജി സ​ക്ക​റി​യ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് ത​മി​ഴ്നാ​ട് കു​റു​വ സം​ഘം മോ​ഡ​ലി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. പു​ല​ർ​ച്ചെ നാ​ലി​നും അ​ഞ്ചി​നു​മി​ട​യി​ലാ​ണ് സു​ധീ​റി​ന്‍റെ​യും ജെ​യ്സ​ലി​ന്‍റെ​യും വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്പോ​ൾ വീ​ടി​ന്‍റെ മു​ൻ​വി​ൽ കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ​ണ​സം​ഘം അ​ക​ത്ത് ക​ട​ന്ന​ത്. സു​ധീ​റി​ന്‍റെ വീ​ട്ടി​ൽ നി​ന്നും ര​ണ്ട​ര പ​വ​ന്‍റെ സ്വ​ർ​ണ​വും മു​പ്പ​ത്തി അ​യ്യാ​യി​രം രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്. താ​ഴ​ത്തെ നി​ല​യി​ലെ മു​റി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന സു​ധീ​റി​ന്‍റെ മ​ക​ളു​ടെ ക​ഴു​ത്തി​ൽ അ​ണി​ഞ്ഞി​രു​ന്ന മാ​ല​യാ​ണ് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്.
ജെ​യ്സ​ലി​ന്‍റെ വീ​ട്ടി​ൽ താ​ഴ​ത്തെ നി​ല​യി​ൽ ഭാ​ര്യ​യോ​ടൊ​പ്പം ​റ​ങ്ങി​ക്കി​ട​ന്ന കു​ട്ടി​യു​ടെ മു​ക്കാ​ൽ പ​വ​ന്‍റെ മാ​ല​യും അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 18500 മോ​ഷ്ടി​ക്ക​പ്പെ​ട്ടു. ജെ​യ്സ​ലും ഒ​രു കു​ട്ടി​യും മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് കി​ട​ന്നി​രു​ന്ന​ത്. ര​ണ്ടു വീ​ടു​ക​ളി​ലെ​യും ഇ​രു​നി​ല​ക​ളി​ലെ​യും എ​ല്ലാ മു​റി​ക​ളി​ലും മോ​ഷ്ടാ​ക്ക​ൾ തി​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടു​ണ്ട്. ക​വ​ർ​ച്ച​ക്കാ​രു​ടെ സാ​ന്നി​ധ്യം മ​ന​സി​ലാ​ക്കി​യ സു​ധീ​റി​ന്‍റെ​യും ജെ​യ്സ​ലി​ന്‍റെ​യും വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന് ബ​ഹ​ളം വ​യ്ക്കു​ക​യും മോ​ഷ്ടാ​ക്ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.
പാ​ലാ​ട് ടൗ​ണി​ലെ റെ​ജി തോ​മ​സും കു​ടും​ബ​വും സ്വി​റ്റ്സ​ർ​ല​ന്‍റിലാ​യ​തി​നാ​ൽ വീ​ട്ടി​ൽ ആ​ൾ​ത്താ​മ​സ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​വി​ടെ നി​ന്നും എ​ന്തൊ​ക്കെ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് വ്യ​ക്ത​മ​ല്ല. മ​ല​പ്പു​റ​ത്ത് നി​ന്നും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും ഡോ​ഗ് സ്ക്വാ​ഡും മോ​ഷ​ണം ന​ട​ന്ന വീ​ടു​ക​ളി​ലെ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​ക്കി​ട​ക്കെ വീ​ടി​ന്‍റെ വാ​തി​ലു​ക​ൾ ത​ക​ർ​ത്ത് ന​ട​ന്ന മോ​ഷ​ണം നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലെ കു​റു​വ സം​ഘ​മാ​ണ് മോഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. അ​ഞ്ച് വ​ർ​ഷം മു​ൻ​പ് സ​മാ​ന രീ​തി​യി​ൽ മേ​ഖ​ല​യി​ൽ വ​ൻ​മോ​ഷ​ണം ന​ട​ന്നി​രു​ന്നു. വ​ഴി​ക്ക​ട​വ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​കെ.​അ​ബ്ദു​ൾ ബ​ഷീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.