മോ​ഷ​ണം: 13 വ​ർ​ഷ​ത്തി​നു ശേ​ഷം പ്ര​തി പി​ടി​യി​ൽ
Tuesday, September 21, 2021 2:00 AM IST
മ​ഞ്ചേ​രി: തൃ​ക്ക​ല​ങ്ങോ​ടി​ലെ വീ​ട്ടി​ൽ നി​ന്നും മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി പ​തി​മൂ​ന്ന് വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ലാ​യി. താ​മ​ര​ശേ​രി പു​തു​പ്പാ​ടി മു​രി​ങ്ങാ​ത്തൊ​ടി​ക മു​ക്കം മു​ഹ​മ്മ​ദ​ലി (63) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
2008 ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 20 പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​ഭ​ര​ണ​ങ്ങ​ൾ, ഏ​ഴ് വാ​ച്ചു​ക​ൾ, 5000 രൂ​പ എ​ന്നി​വ​യാ​ണ് ക​ള​വ് പോയിരുന്നത്.
ആ​ളൊ​ഴി​ഞ്ഞ മ​റ്റൊ​രു വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്താ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​ക്കി​ടെ​യാ​ണ് ഇ​യാ​ൾ ഇ​ന്ന​ലെ മ​ഞ്ചേ​രി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന​യി​ലാ​ണ് തൃ​ക്ക​ല​ങ്ങോ​ട് മോ​ഷ​ണ​ത്തി​ന് തു​ന്പു​ണ്ടാ​യ​ത്.
വ​ർ​ഷ​ങ്ങ​ളാ​യി മോ​ഷ​ണം തൊ​ഴി​ലാ​ക്കി​യ മു​ഹ​മ്മ​ദ​ലി​യു​ടെ പേ​രി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. പ​ല​ത​വ​ണ ജ​യി​ൽ​ശി​ക്ഷ​യും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. മ​ഞ്ചേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് എം.​നീ​തു പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ്് ചെ​യ്തു.