ക​ര​ടുവി​ജ്ഞാ​പ​ന​ത്തി​ന് അ​തേ​പ​ടി അം​ഗീ​കാ​രം: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കും
Tuesday, September 21, 2021 2:01 AM IST
ക​രു​വാ​ര​കു​ണ്ട്: സൈ​ലന്‍റ് വാ​ലി ദേ​ശീ​യ​ഉ​ദ്യാ​ന​ത്തി​ന്‍റെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല നി​ർ​ണ​യി​ച്ച് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ ക​ര​ടുവി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി.കേ​ന്ദ്ര വ​നം- പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ വ​ർ​ഷം പു​നപ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ മാ​റ്റ​മി​ല്ലാ​തെ​യാ​ണ് ഇ​പ്പോ​ൾ അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
സൈ​ലന്‍റ് വാ​ലി ദേ​ശീ​യോ​ദ്യാ​ന​ത്തി​ന് ചു​റ്റു​മു​ള്ള 148 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ക്കി ക​ണ​ക്കാ​ക്കാ​നു​ള്ള കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ക​ര​ട് വി​ജ്ഞാ​പ​നം മ​ല​യോ​ര ക​ർ​ഷ​ക​രെ വീ​ണ്ടും ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വി​വാ​ദ ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​ന് അ​തേ​പ​ടി അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ക​ര​ടു​വി​ജ്ഞാ​പ​നം അ​തേ​പ​ടി ന​ട​പ്പാ​ക്കു​ക​യാ​ണ​ങ്കി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ഹെ​ക്ട​ർ കൃ​ഷി​ഭൂ​മി​യും മ​ല​യോ​ര ടൗ​ണു​ക​ളും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നും നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. നാ​ടി​നെ​ കാ​ടാ​ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം തി​രു​ത്ത​ണം.
മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ 12 വി​ല്ലേ​ജു​ക​ളാ​ണ് പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ​ല​പ്പു​റം ജി​ല്ല​യി​ൽ ക​രു​വാ​ര​കുണ്ട്, കേ​ര​ള എ​സ്റ്റേ​റ്റ്, ചോ​ക്കാ​ട്, കാ​ളി​കാ​വ് എ​ന്നീ വി​ല്ലേ​ജു​ക​ൾ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ​പെ​ട്ട​വ​യാ​ണ്. ഇ​തി​ൽ നി​ന്ന് ജ​ന​വാ​സ, കാ​ർ​ഷി​ക പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ക​ൽ​കു​ണ്ട് ക​ർ​ഷ​ക​കൂ​ട്ടാ​യ്മ​യും കി​ഫ​യും സം​യു​ക്ത​മാ​യി പ്ര​ക്ഷോ​ഭം ന​ട​ത്തി​യി​രു​ന്നു.
ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​ലെ മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക കേ​ന്ദ്ര വ​നം, പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എം​പി അ​ന്ന് ക​ൽ​ക്കു​ണ്ട് ക​ർ​ഷ​ക കൂ​ട്ടാ​യ്മ, കി​ഫ എ​ന്നി​വ​ർ​ക്ക് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്ന​താ​യും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഇ​തു​വ​രെ ക​ർ​ഷ​ക​ർ​ക്ക​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തി​ലും മ​ല​യോ​ര ജ​ന​ത​യു​ടെ ആ​ശ​ങ്ക വ​ലു​താ​ണ്.​സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട്ട് ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം മ​ല​യോ​ര കൃ​ഷി​യി​ട​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​വി​ല ന​ൽ​കി സ​ർ​ക്കാ​ർ ത​ന്നെ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​വും ക​ർ​ഷ​ക​ർ​ക്കു​ണ്ട്. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​പ്പ​ച്ച​ൻ തേ​ക്കും തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​യു.​തോ​മ​സ്, ജോ​ർ​ജ് ഓ​ണാ​ട്ട്, ജോ​സ് ഉ​ള്ളാ​ട്ട്, പ​യ​സ് ജോ​ണ്‍, കെ.​വി.ജോ​സ​ഫ്, ജോ​ണി ഉ​പ്പു​മാ​ക്ക​ൽ, ബേ​ബി തോ​മ​സ് ക​ല്ലി​ടു​ക്കി, ജോ​ണി വേ​ഴാ​ന്പ​തോ​ട്ടം, ബേ​ബി പ​ന്ത​ക്ക​ൽ, ഷൈ​ജ​ൻ ചെ​ന്പ​ര​ത്തി​ക്ക​ൽ, ബി​ജു മി​റ്റ​ത്താ​നി, മ​നോ​ജ് വ​ണ്ടൂ​ർ, അ​ജീ​ഷ് ചോ​ക്കാ​ട്, ഫൈ​സ​ൽ തു​വ്വൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.