ജി​ല്ല​യി​ൽ 34.05 ല​ക്ഷം ഡോ​സ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു
Thursday, September 23, 2021 12:59 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം വ​രെ 34 ല​ക്ഷ​ത്തി​ല​ധി​കം ഡോ​സ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. സ​ക്കീ​ന അ​റി​യി​ച്ചു. 18 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള അ​ർ​ഹ​രാ​യ​വ​ർ​ക്ക് 34,04,949 ഡോ​സ് വാ​ക്സി​നാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഇ​തി​ൽ 25,64,683 പേ​ർ​ക്ക് ആ​ദ്യ ഡോ​സും 8,40,266 ര​ണ്ട് ഘ​ട്ട വാ​ക്സി​നു​ക​ളു​മാ​ണ് ന​ൽ​കി​യ​ത്. ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​ൻ വി​ത​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ഏ​ർ​പ്പെ​ടു​ത്തി​യ സൗ​ക​ര്യ​ങ്ങ​ൾ എ​ല്ലാ​വ​രും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഓ​ർ​മി​പ്പി​ച്ചു.

നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​വ​ർ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. സ​ക്കീ​ന അ​റി​യി​ച്ചു. രോ​ഗ വ്യാ​പ​ന സാ​ധ്യ​ത തി​രി​ച്ച​റി​ഞ്ഞ് സ്വ​യം പ്ര​തി​രോ​ധ​മൊ​രു​ക്കു​ക​യും ആ​രോ​ഗ്യ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ക​യും വേ​ണം. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ൽ പോ​കാ​തെ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ ഒ​രു ന​ഗ​ര​സ​ഭാ
വാ​ർ​ഡി​ലും 13 പ​ഞ്ചാ​യ​ത്ത്
വാ​ർ​ഡു​ക​ളി​ലും നി​യ​ന്ത്ര​ണം

മ​ല​പ്പു​റം: കോ​വി​ഡ് 19 രോ​ഗ​നി​ർ​വ്യാ​പ​ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​തി​വാ​ര ഇ​ൻ​ഫ​ക്‌​ഷ​ൻ പേ​പ്പു​ലേ​ഷ​ൻ റേ​ഷ്യോ (ഡ​ബ്ല്യു​ഐ​പി​ആ​ർ) അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ജി​ല്ല​യി​ൽ ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. പ്രേം​കു​മാ​ർ അ​റി​യി​ച്ചു. പ്ര​തി​വാ​ര ഇ​ൻ​ഫ​ക്‌​ഷ​ൻ പേ​പ്പു​ലേ​ഷ​ൻ റേ​ഷ്യോ 10ൽ ​കൂ​ടു​ത​ലു​ള്ള 13 പ​ഞ്ചാ​യ​ത്തു വാ​ർ​ഡു​ക​ളി​ലും ഒ​രു ന​ഗ​ര​സ​ഭാ വാ​ർ​ഡി​ലും പ്ര​ത്യേ​ക​മാ​യി ക​ർ​ശ​ന ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. 2005 ലെ ​ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം 26(2), 30(2),(5), 34 എ​ന്നി​വ പ്ര​കാ​ര​മാ​ണ് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ന്നു മു​ത​ൽ 25 വ​രെ നി​ല​നി​ൽ​ക്കും. ക​ണ്ട​യി​ൻ​മെ​ന്‍റ് സോ​ണാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​ടെ 100 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മാ​യി​രി​ക്കും.

കോ​വി​ഡ് നി​ർ​വ്യാ​പ​ന​ത്തി​നാ​യി ജി​ല്ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​രു​കാ​ര​ണ​വ​ശാ​ലും ലം​ഘി​ക്ക​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഓ​ർ​മി​പ്പി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ 1897 ലെ ​പ​ക​ർ​ച്ച​വ്യാ​ധി ത​ട​യ​ൽ നി​യ​മം, 2005 ലെ ​ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം, ഐ​പി​സി സെ​ക്ഷ​ൻ 188, 2021 ലെ ​കേ​ര​ള പ​ക​ർ​ച്ച​വ്യാ​ധി ഓ​ർ​ഡി​ന​ൻ​സ് എ​ന്നി​വ പ്ര​കാ​രം ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

പ്ര​തി​വാ​ര രോ​ഗ​ബാ​ധ ജ​ന​സം​ഖ്യാ റേ​ഷ്യോ 10ൽ ​കൂ​ടു​ത​ലാ​യ​തി​നെ തു​ട​ർ​ന്ന് ക​ർ​ശ​ന ലോ​ക്ണ്‍ പ്ര​ഖ്യാ​പി​ച്ച പ്ര​ദേ​ശ​ങ്ങ​ൾ
ന​ഗ​ര​സ​ഭ വാ​ർ​ഡു​ക​ൾ
പ​ര​പ്പ​ന​ങ്ങാ​ടി - വാ​ർ​ഡ് അ​ഞ്ച് (ആ​ന​പ്പാ​ടി)
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ

ആ​ന​ക്ക​യം - വാ​ർ​ഡ് 12 (തെ​ക്കും​പാ​ട്), വാ​ർ​ഡ് 14 (ആ​ന​ക്ക​യം), ചാ​ലി​യാ​ർ - വാ​ർ​ഡ് ര​ണ്ട് (ഇ​ടി​വ​ണ്ണ), വാ​ർ​ഡ് അ​ഞ്ച് (പെ​രു​ന്പ​ത്തൂ​ർ), ചേ​ലേ​ന്പ്ര - വാ​ർ​ഡ് അ​ഞ്ച് (പ​ടി​ഞ്ഞാ​റ്റി​ൻ​പൈ), ഇ​രി​ന്പി​ളി​യം - വാ​ർ​ഡ് 15 (വെ​ണ്ട​ല്ലൂ​ർ നോ​ർ​ത്ത്), കാ​ല​ടി - വാ​ർ​ഡ് ആ​റ് (ചാ​ല​പ്പു​റം), കീ​ഴു​പ​റ​ന്പ് - വാ​ർ​ഡ് 10 (അ​ൻ​വ​ർ ന​ഗ​ർ), മൂ​ർ​ക്ക​നാ​ട് - വാ​ർ​ഡ് 16 (വേ​ങ്ങാ​ട് പ​ള്ളി​പ്പ​ടി), പോ​രൂ​ർ - വാ​ർ​ഡ് അ​ഞ്ച് (പു​ളി​യ​ക്കോ​ട്), താ​ഴേ​ക്കോ​ട് - വാ​ർ​ഡ് 12 (മാ​ട​ന്പാ​റ), വാ​ർ​ഡ് 15 (ക​രി​ങ്ക​ല്ല​ത്താ​ണി), വാ​ർ​ഡ് 17 (താ​ഴേ​ക്കോ​ട്)

1,298 പേ​ർ​ക്ക് കോ​വി​ഡ്
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1,298 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ഒ​ന്പ​ത് ശ​ത​മാ​ന​മാ​ണ് കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക്. 1,273 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലാ​ണ് വൈ​റ​സ്ബാ​ധ. ഉ​റ​വി​ട​മ​റി​യാ​തെ 17 പേ​ർ​ക്കും മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ജി​ല്ല​യി​ലെ​ത്തി​യ അ​ഞ്ചു പേ​ർ​ക്കും വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
1,572 പേ​ർ ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യ​താ​യി. 54,799 പേ​രാ​ണ് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ജി​ല്ല​യി​ൽ 16,507 പേ​രാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 770 പേ​രും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 283 പേ​രും 101 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ലു​ള്ള ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ 119 പേ​രും ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.

മ​ങ്ക​ട​യി​ലെ മു​ഴു​വ​ൻ
ആ​ദി​വാ​സി​ക​ൾ​ക്കും
വാ​ക്സി​ൻ ന​ൽ​കി.
മ​ങ്ക​ട: മ​ങ്ക​ട പ​ഞ്ചാ​യ​ത്തി​ലെ ഏ​ക ആ​ദി​വാ​സി കോ​ള​നി​യാ​യ വെ​ട്ടി​ലാ​ല​യി​ലെ ക​ള്ളി​ക്ക​ൽ കോ​ള​നി​യി​ലെ മു​ഴു​വ​ൻ ആ​ദി​വാ​സി​ക​ൾ​ക്കും കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​യി. ഏ​ഴ് കു​ടും​ബ​ങ്ങ​ളി​ലാ​യി മൊ​ത്തം 21 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് ഡോ​സും പു​ർ​ത്തി​യാ​ക്കി​യ​ത്. മ​ങ്ക​ട സി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷം​സു​ദ്ധീ​ൻ, സ്റ്റാ​ഫ് ന​ഴ്സ് അ​ന്പി​ളി, എ​ൽ​എ​ച്ച്എ​സ് ഷീ​ബ, ജെ​എ​ച്ച്ഐ നി​ധീ​ഷ്, വാ​ർ​ഡ് അം​ഗം മു​സ്ത​ഫ ക​ള​ത്തി​ൽ, ബാ​ബു മാ​ന്പ​ള്ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ത്.