ഫെ​ഡ​റേ​ഷ​ൻ ക​പ്പ് ദേ​ശീ​യ സീ​നി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു ജോ​സ​ഫ്
Thursday, September 23, 2021 12:59 AM IST
അ​ങ്ങാ​ടി​പ്പു​റം: ഡ​ൽ​ഹി​യി​ലെ വി​കാ​സ്പു​രി​യി​ൽ ഇ​ന്നു 23 തു​ട​ങ്ങു​ന്ന 12-ാമ​ത് ഫെ​ഡ​റേ​ഷ​ൻ ക​പ്പ് ദേ​ശീ​യ സീ​നി​യ​ർ നെ​റ്റ്ബോ​ൾ(​പെ​ണ്‍) ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി ക​ളി​ക്കാ​ൻ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും മ​രി​യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി താ​ര​വു​മാ​യ അ​നു ജോ​സ​ഫ്. ചീ​ര​ട്ടാ​മ​ല കൂ​ത്ര​പ്പ​ള്ളി കെ.​സി. ജോ​സ​ഫി​ന്‍റെ​യും ജ​സി​യു​ടെ​യും മ​ക​ളും ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജി​ലെ ര​ണ്ടാം​വ​ർ​ഷ ബി​എ വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്. പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ ദേ​ശീ​യ സ​ബ്ജൂ​ണി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി​യ കേ​ര​ള ടീം ​അം​ഗ​മാ​യി​രു​ന്നു.