ക​ര​ടു​വി​ജ്ഞാ​പ​നം: ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു
Friday, September 24, 2021 12:55 AM IST
ക​രു​വാ​ര​കു​ണ്ട്: സൈ​ല​ന്‍റ് വാലി ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ന്‍റെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല നി​ർ​ണ​യി​ച്ച് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ ക​ര​ടു വി​ജ്ഞാ​പ​ന​ത്തെ തു​ട​ർ​ന്ന് മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ സൃ​ഷ്ടി​ച്ച ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ജ​ന​വാ​സ​മേ​ഖ​ല​ക​ളൊ​ന്നും പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യി വി​ജ്ഞാ​പ​നം ചെ​യ്യി​ല്ലെ​ന്ന ാണ് വ​നം​വ​കു​പ്പി​ന്‍റെ അ​ഭി​പ്രാ​യം. എ​ന്നാ​ൽ നി​ല​വി​ലു​ള്ള ബ​ഫ​ർ സോ​ണി​ന്‍റെ് അ​തി​ർ​ത്തി ത​ന്നെ​യാ​ണ് ലോ​ല​മേ​ഖ​ല​യു​ടെ അ​തി​ർ​ത്തി​യെ​ന്നും വ​നം​വ​കു​പ്പ് പ​റ​യു​ന്നു. ഈ ​അ​ഭി​പ്രാ​യ​ത്തെ തു​ട​ർ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ സം​ശ​യം ഇ​ര​ട്ടി​ച്ച​ത്.
സൈ​ല​ന്‍റ് വാ​ലി​ക്കു ചു​റ്റും പ​ത്തു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ​പ്പെ​ടു​ത്താ​നാ​ണ് ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും എ​ന്നും വ​ഞ്ചി​ക്ക​പ്പെ​ടു​ന്ന ഒ​രു വി​ഭാ​ഗ​മാ​ണ് ക​ർ​ഷ​ക​സ​മൂ​ഹ​മെ​ന്നും വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ വ​ർ​ഷം പു​നഃപ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ മാ​റ്റ​മി​ല്ലാ​തെ​യാ​ണ് ഇ​പ്പോ​ഴും അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ടേ​ണ്ട​ത്. സൈ​ല​ന്‍റ് വാ​ലി ദേ​ശീ​യോ​ദ്യാ​ന​ത്തി​ന് ചു​റ്റു​മു​ള്ള 148 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ക്കി ക​ണ​ക്കാ​ക്കാ​നു​ള്ള തീ​രു​മാ​നം തി​രു​ത്ത​പ്പെ​ടേ​ണ്ട​തു ത​ന്നെ​യാ​ണ്. വി​വാ​ദ​ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​ന് അ​തേ​പ​ടി അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്ന​തി​ന് ത​ർ​ക്ക​മി​ല്ല. ക​ര​ടു​വി​ജ്ഞാ​പ​നം അ​തേ​പ​ടി ന​ട​പ്പാ​ക്കു​ക​യാ​ണ​ങ്കി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ഹെ​ക്ട​ർ കൃ​ഷി​ഭൂ​മി​യും മ​ല​യോ​ര ടൗ​ണു​ക​ളും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നും മ​ല​യോ​ര ക​ർ​ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു. മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ 12 വി​ല്ലേ​ജു​ക​ളാ​ണ് പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
മ​ല​പ്പു​റം ജി​ല്ല​യി​ൽ ക​രു​വാ​ര​ക്കു​ണ്ട്, കേ​ര​ള എ​സ്റ്റേ​റ്റ്, ചോ​ക്കാ​ട്, കാ​ളി​കാ​വ് എ​ന്നീ വി​ല്ലേ​ജു​ക​ൾ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ​പെ​ട്ട​വ​യാ​ണ്. ഇ​തി​ൽ നി​ന്ന് ജ​ന​വാ​സ, കാ​ർ​ഷി​ക​പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ക​ൽ​കു​ണ്ട് ക​ർ​ഷ​കകൂ​ട്ടാ​യ്മ​യും കി​ഫ​യും സം​യു​ക്ത​മാ​യി പ്ര​ക്ഷോ​ഭം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഇ​തു​വ​രെ ക​ർ​ഷ​ക​ർ​ക്ക​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തി​ലും മ​ല​യോ​ര​ജ​ന​ത​യു​ടെ ആ​ശ​ങ്ക വ​ലു​താ​ണ്.