ജി​ല്ല​യി​ൽ ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ത്ത കാ​യി​ക​താ​ര​ങ്ങ​ളെ ആ​ദ​രി​ക്ക​ലും അ​വാ​ർ​ഡ് ദാ​ന​വും 25ന്
Friday, September 24, 2021 12:55 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ നി​ന്ന് ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​യും വി​വി​ധ ഇ​ന​ങ്ങ​ളി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ കാ​യി​ക​താ​ര​ങ്ങ​ളെ​യും ജി​ല്ല ആ​ദ​രി​ക്കു​ന്നു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​വാ​ർ​ഡ് ദാ​ന​വും ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​ന​വും കാ​യി​ക​മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ൻ സെ​പ്റ്റം​ബ​ർ 25ന് ​നി​ർ​വ​ഹി​ക്കും. ഒ​ളി​ന്പി​ക്ഡേ​യോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലും ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​നും ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മാ​ന വി​ത​ര​ണ​വും മ​ന്ത്രി നി​ർ​വ​ഹി​ക്കും.
ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ത്ത കെ.​ടി.​ഇ​ർ​ഫാ​ൻ, എം.​പി.​ജാ​ബി​ർ എ​ന്നി​വ​രെ​യും 2019-21 വ​ർ​ഷ​ത്തെ മി​ക​ച്ച ഫു​ട്ബോ​ള​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത ആ​ഷി​ക് കു​രു​ണി​യ​ൻ, മി​ക​ച്ച കാ​യി​ക​താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി.​കെ.​ഹ​നാ​ൻ മു​ഹ​മ്മ​ദ്, പ​രി​ശീ​ല​ക വി​ഭാ​ഗ​ത്തി​ൽ പു​ര​സ്കാ​രം നേ​ടി​യ വി.​പി.​സു​ധീ​ർ എ​ന്നി​വ​രെ​യു​മാ​ണ് ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​ന്ന​ത്. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ഉ​ച്ച​യ്ക്ക് 12ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും.
കാ​യി​ക​പ്ര​തി​ഭ​ക​ളെ മ​ല​പ്പു​റം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എ.​ശ്രീ​കു​മാ​ർ പ​രി​ച​യ​പ്പെ​ടു​ത്തും. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്എം.​കെ.​റ​ഫീ​ക്ക, മ​ല​പ്പു​റം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി, ജി​ല്ലാ​ക​ള​ക്ട​ർ വി.​ആ​ർ.​പ്രേം​കു​മാ​ർ, ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി .എ​സ്.​സു​ജി​ത്ത് ദാ​സ്, ജി​ല്ലാ ഡ​വ​ല​പ്പ്മെ​ന്‍റ്് ക​മ്മീ​ഷ​ണ​ർ പ്രേം​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.