പോ​ളി​ടെ​ക്നി​ക് മൂ​ന്നാംഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ്
Friday, September 24, 2021 12:55 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ. പോ​ളി​ടെ​ക്നി​ക്കി​ൽ മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെന്‍റ് ലി​സ്റ്റ് പ്ര​കാ​രം അ​ഡ്മി​ഷ​ൻ ല​ഭി​ച്ച​വ​ർ സെ​പ്തം​ബ​ർ 24, 25, 28 തീ​യ​തി​ക​ളി​ൽ ര​ക്ഷി​താ​വി​നോ​ടൊ​പ്പം അ​ലോ​ട്ട്മെ​ന്‍​റ് സ്ലി​പ്പ് സ​ഹി​തം കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള​ള രേ​ഖ​ക​ളും ടി​സി, സി​സി​യും സ​ഹി​തം രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കീ​ട്ട് 3.30 വ​രെ​യു​ള​ള സ​മ​യ​ങ്ങ​ളി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. ഒ​റി​ജി​ന​ൽ ആ​ധാ​ർ കാ​ർ​ഡും പ​ക​ർ​പ്പും സ​ഹി​തം ഹാ​ജ​രാ​ക്ക​ണം. അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യു​ള​ള​വ​ർ 3,500 രൂ​പ​യും ഒ​രു ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള​ള​വ​ർ 6,280 രൂ​പ​യും അ​ട​ക്ക​ണം.

ജി​ല്ലാ ഹാ​ൻഡ്ബോ​ൾ സീ​നി​യ​ർ ചാ​ന്പ്യ​ൻ​ഷി​പ്പ്

മ​ല​പ്പു​റം: ജി​ല്ലാ ഹാ​ന്‍റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ സീ​നി​യ​ർ ഹാ​ന്‍റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് (ഗേ​ൾ​സ് ആ​ൻ​ഡ് ബോ​യ്സ് ) അ​ത്താ​ണി​ക്ക​ൽ എംഐസി​യി​ൽ സെ​പ്റ്റം​ബ​ർ 26ന് ​ന​ട​ത്തും. മ​ത്സ​ര​ത്തി​ൽ നി​ന്നും സം​സ്ഥാ​ന സീ​നി​യ​ർ മ​ത്സ​ര​ത്തി​ലേ​ക്കു​ള്ള ജി​ല്ലാ ടീ​മി​നെ തെ​രെ​ഞ്ഞെ​ടു​ക്കും. പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ അ​ന്നേ ദി​വ​സം രാ​വി​ലെ ഒ​ൻ​പ​തി​ന് എം.​ഐ.​സി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. മ​ത്സ​രാ​ർ​ത്ഥി​ക​ളു​ടെ കൂ​ടെ ഒ​രു പ​രി​ശീ​ല​ക​നു മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് -9447443717, 9539147725.