സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു വീ​ടി​നു നാ​ശം
Wednesday, October 13, 2021 12:50 AM IST
നി​ല​ന്പൂ​ർ: സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു വീ​ടി​നു മു​ക​ളി​ലേ​ക്കു മ​ണ്ണ് പ​തി​ച്ചു. സ്്കൂ​ട്ട​ർ അ​ട​ക്കം മ​ണ്ണി​ന​ടി​യി​ലാ​യി. നി​ല​ന്പൂ​ർ വീ​രാ​ടൂ​ർ​കു​ന്ന് പ​ടി​ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ പി.​പി.രാ​ധ​യു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു വീ​ണ​ത്. 2006-ൽ ​നാ​ലു സെ​ന്‍​റി​ൽ സ്ഥി​തി ചെ​യ്യു​ന്ന വീ​ടി​നു രാ​ധ സ്വ​ന്തം ചെ​ല​വി​ൽ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​യ​ൽ​വാ​സി പു​തി​യ വീ​ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ര​ക്ഷ​ണ ഭി​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള കി​ണ​ർ നി​ക​ത്തു​ക​യും പ​ഴ​യ വീ​ടി​ന്‍റെ ഭാ​ഗ​ങ്ങ​ൾ സം​ര​ക്ഷ​ണ ഭി​ത്തി​യോ​ട് ചേ​ർ​ന്നു നി​ക്ഷേ​പി​ക്കു​ക​യും താ​ഴ്ന്ന് കി​ട​ന്ന ഭാ​ഗം ഉ​യ​ർ​ത്തു​ക​യും ചെ​യ്ത​താ​യി രാ​ധ പ​റ​ഞ്ഞു. 2020-ൽ ​നി​ല​ന്പൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ, ത​ഹ​സി​ൽ​ദാ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ ആ​ർ​ഡി​ഒ, നി​ല​ന്പൂ​ർ പോ​ലീ​സ്, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ക​ന​ത്ത മ​ഴ​ക്കി​ട​യി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു വീ​ടി​ലേ​ക്കു പ​തി​ച്ച​ത്. മ​ക​ളും കൊ​ച്ചു മോ​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​പ​ക​ട​മൊ​ഴി​വാ​യി. നി​ല​ന്പൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ബി​ജു ഫി​ലി​പ്പോ​സ്, ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി. ​ഹ​രി​ദാ​സ​ൻ, മു​ൻ ന​ഗ​ര​സ​ഭാം​ഗം പ​ട​വെ​ട്ടി ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ രാ​ധ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ചു.