കാ​തോ​ലി​ക്കേ​റ്റ് സ്കൂ​ളി​ൽ തീ​പി​ടി​ത്തം; രേ​ഖ​ക​ൾ ക​ത്തി​ന​ശി​ച്ചു
Wednesday, October 13, 2021 12:51 AM IST
എ​ട​ക്ക​ര: പോ​ത്തു​ക​ൽ കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തീ​പി​ടി​ത്തം, ഓ​ഫീ​സ് മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​വി​ധ രേ​ഖ​ക​ൾ ക​ത്തി​ന​ശി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം. സ്കൂ​ളി​ന്‍റെ ഓ​ഫീ​സ് മു​റി​യോ​ടു ചേ​ർ​ന്നു പ​ഴ​യ രേ​ഖ​ക​ൾ സൂ​ക്ഷി​ക്കു​ന്ന സ്റ്റോ​ക്ക് റൂ​മി​ലാ​ണ് തീ​പി​ടി​ച്ച​ത്. പ​ഴ​യ കാ​ല ടി.​സി​ക​ൾ, എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ തു​ട​ങ്ങി വി​വി​ധ രേ​ഖ​ക​ളാ​ണ് തീ​പി​ടി​ത്ത​ത്തി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​ത്.
പു​ല​ർ​ച്ചെ സ്കൂ​ളി​ൽ നി​ന്നു പു​ക​യു​യ​രു​ന്ന​ത് നാ​ട്ടു​കാ​രി​ൽ ചി​ല​ർ ക​ണ്ടി​രു​ന്നെ​ങ്കി​ലും സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​പ്പു​ച​വ​റു​ക​ൾ ക​ത്തി​ക്കു​ന്ന​താ​ണെ​ന്നു ക​രു​തി അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.
ആ​റു മ​ണി​യോ​ടെ​യാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ വി​വ​ര​മ​റി​യു​ന്ന​ത്. തു​ട​ർ​ന്നു നി​ല​ന്പൂ​രി​ൽ നി​ന്നു അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ തീ​പി​ടി​ച്ച മു​റി​യു​ടെ ഒ​രു ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന ക​ന്പ്യൂ​ട്ട​റു​ക​ളും മ​റ്റു ഉ​പ​ക​ര​ണ​ങ്ങൾ​ക്കും കേ​ടു​പാ​ടു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല.