അ​ട​ച്ചു​പൂ​ട്ടി​യ എ​ട​ക്ക​ര കാ​ലി​ച്ച​ന്ത ഇ​ന്നു തു​റ​ക്കും
Saturday, October 16, 2021 1:27 AM IST
എ​ട​ക്ക​ര: കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു അ​ട​ച്ചു​പൂ​ട്ടി​യ എ​ട​ക്ക​ര കാ​ലി​ച്ച​ന്ത ഒ​ന്ന​ര വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​ന്നു തു​റ​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ജി​ല്ല​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ കാ​ലി​ച്ച​ന്ത​യാ​യ എ​ട​ക്ക​ര ച​ന്ത അ​ട​ച്ചു​പൂ​ട്ടി​യ​തോ​ടെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വി​ച്ചി​രു​ന്ന നൂ​റു​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ദു​രി​ത​ത്തി​ലാ​യ​ത്. ച​ന്ത അ​ട​ച്ച​തോ​ടെ ചെ​റു​കി​ട കാ​ലി​ക്ക​ച്ച​വ​ട​ക്കാ​ർ, ദ​ല്ലാ​ളു​മാ​ർ, കാ​ലി​ക​ളെ ക​ഴു​കു​ന്ന​വ​ർ, വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ, ഉ​ണ​ക്ക​മീ​ൻ, ചാ​യ​ക്ക​ച്ച​വ​ടം, തു​ണി​ക്ക​ച്ച​വ​ട​ക്കാ​ർ, വി​ത്തി​ന​ങ്ങ​ളും തൈ​ക​ളും വി​ൽ​ക്കു​ന്ന​വ​ർ തു​ട​ങ്ങി മേ​ഖ​ല​യി​ലെ ഒ​ട്ട​ന​വ​ധി​യ​ളു​ക​ളു​ടെ ജീ​വി​ത​മാ​ർ​ഗ​മാ​ണ് ഇ​ല്ലാ​ത​ായ​ത്.
വ​ൻ​കി​ട ക​ച്ച​വ​ട​ക്കാ​ർ സ്വ​ന്തം നി​ല​യ്ക്ക് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു കാ​ലി​ക​ളെ കൊ​ണ്ടു​വ​ന്നു ക​ച്ച​വ​ടം ചെ​യ്തി​രു​ന്നു.
ഇ​തി​നു​പു​റ​മെ പ്രാ​ദേ​ശി​ക​മാ​യി വീ​ടു​ക​ളി​ൽ വ​ള​ർ​ത്തി​യി​രു​ന്ന ആ​ട്, മാ​ടു​ക​ളു​ടെ വി​ൽ​പ​ന നി​ല​ച്ച​തോ​ടെ ഇ​വ​യെ വ​ള​ർ​ത്തി ജീ​വി​ച്ചി​രു​ന്ന ഒ​ട്ട​ന​വ​ധി​യാ​ളു​ക​ളും ദു​രി​ത​ത്തി​ലാ​യി.
മാ​ത്ര​വു​മ​ല്ല അ​റ​വു​മാ​ടു​ക​ൾ​ക്ക് മ​തി​യാ​യ വി​ല ല​ഭി​ക്കാ​തെ​യും വ​ന്നു. ച​ന്ത ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച മൂ​വാ​യി​രം കാ​ലി​ക​ളു​ടെ വ​രെ ക​ച്ച​വ​ട​മാ​ണി​വി​ടെ സീ​സ​ണു​ക​ളി​ൽ ന​ട​ന്നി​രു​ന്ന​ത്. വീ​ണ്ടും ച​ന്ത തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ തീ​രു​മാ​ന​ത്തെ ആ​ഹ്ലാ​ദ​ത്തേ​ടെ​യാ​ണ് കാ​ലി​ക്ക​ച്ച​വ​ട​ക്കാ​ർ എ​തി​രേ​ൽ​ക്കു​ന്ന​ത്.