അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​യാ​ളെ ര​ക്ഷി​ച്ച ദ​ന്പ​തി​ക​ൾ​ക്ക് സ്നേ​ഹാ​ദ​ര​വ്
Monday, October 18, 2021 12:50 AM IST
എ​ട​ക്ക​ര: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട അ​ൻ​പ​ത്തി​യാ​റു​കാ​ര​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച ദ​ന്പ​തി​ക​ൾ​ക്കു നാ​ടി​ന്‍റെ സ്നേ​ഹാ​ദ​ര​വ്. വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​യ അ​യ​ന തോ​മ​സ്, ഭ​ർ​ത്താ​വ് ലി​ജോ ടി. ​ലാ​ലു എ​ന്നി​വ​രെ​യാ​ണ് സി​പി​എം മൊ​ട​പ്പൊ​യ്ക ബ്രാ​ഞ്ച് ക​മ്മി​റ്റി ആ​ദ​രി​ച്ച​ത്. ക​ഴി​ഞ്ഞ​മാ​സം രാ​ത്രി ഭ​ർ​ത്താ​വു​മൊ​ത്ത് മീ​ഞ്ച​ന്ത മി​നി ബൈ​പാ​സ് റോ​ഡി​ൽ വ​രു​ന്പോ​ഴാ​ണ് കാ​ർ​ത്ത്യാ​യ​നി ക്ഷേ​ത്ര​ത്തി​നു സ​മീ​പം റോ​ഡി​ൽ ഒ​രാ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ബോ​ധ​മ​റ്റു കി​ട​ക്കു​ന്ന​തു ഇ​വ​ർ ക​ണ്ട​ത്. ചു​റ്റും ആ​ളു​ക​ൾ കൂ​ടി നി​ന്നി​രി​ന്നു​വെ​ങ്കി​ലും ആ​രും ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലാ​ക്കാ​ൻ ത​യാ​റാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നു അ​യ​ന ഇ​യാ​ൾ​ക്കു കൃ​ത്രി​മ ശ്വാ​സോ​ച്ഛാ​സം ന​ൽ​കി​യ ശേ​ഷം നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ സ​മീ​പ​ത്തു​ള്ള മിം​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ര​ക്ഷ​ക​രാ​യി മാ​റു​ക​യു​മാ​യി​രു​ന്നു.
പൊ​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ പീ​താം​ബ​ര​ന്‍റെ ജീ​വ​നാ​ണ് സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ മൂ​ലം ഇ​വ​ർ​ക്കു ര​ക്ഷി​ക്കാ​നാ​യ​ത്. സ്കൂ​ട്ട​റി​ൽ വ​രു​ന്പോ​ൾ ഗ​ട്ട​റി​ൽ വീ​ണു പ​രി​ക്കേ​റ്റാ​ണ് പീ​താം​ബ​ര​ൻ ബോ​ധ​ര​ഹി​താ​നാ​യി കി​ട​ന്ന​ത്. ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ എ​ത്തി​യ ശേ​ഷ​മാ​ണ് അ​യ​ന​യും ലി​ജോ​യും ആ​ശു​പ​ത്രി​യി​ൽ നി​ന്നു മ​ട​ങ്ങി​യ​ത്. കൃ​ത്യ​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്ത​ിച്ച് ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കാ​ണി​ച്ച ഇ​വ​രു​ടെ ധീ​ര​ത​യ്ക്കും ന​ല്ല മ​ന​സി​നു​മാ​ണ് നാ​ട്ടു​കാ​ർ ഇ​വ​രെ ആ​ദ​രി​ച്ച​ത്. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​നൂ​പും വാ​ർ​ഡ് അം​ഗം ഏ​ലി​യാ​മ്മ ബി​ജി​യും ചേ​ർ​ന്ന് പ്ര​ശ​സ്തി ഫ​ല​കം ന​ൽ​കി ദ​ന്പ​തി​ക​ളെ അ​നു​മോ​ദി​ച്ചു.