പ്ര​തി​ഭാസം​ഗ​മം ന​ട​ത്തി
Tuesday, October 19, 2021 1:00 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എം.​ടി.​മ​മ്മി ഹാ​ജി സ്മാ​ര​ക വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ള്ള്യാ​കു​ർ​ശി എ​ൽ​പി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സാം​സ്കാ​രി​ക സ​ദ​സും പ്ര​തി​ഭാ​സം​ഗ​മ​വും ന​ട​ത്തി. സാം​സ്കാ​രി​ക സ​ദ​സ് ബ്ലോ​ക്ക് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​അ​ബ്ദു​ൾ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം.​ഫി​റോ​സ്ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​ഭാ സം​ഗ​മം കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജാ​ഫ​ർ ക​ക്കൂ​ത്ത് ഉ​ദ്്ഘാ​ട​നം ചെ​യ്തു.
വ​ഴി​യോ​ര​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ന​ട്ടു ശ്ര​ദ്ധേ​യ​നാ​യ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ കെ.​പി.​അ​ബ്ദു​സ​മ​ദ്, നി​ര​വ​ധി പേ​രെ നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ൽ​കി അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്നു ര​ക്ഷി​ച്ച കെ.​സി.​അ​ബ്ദു​ൾ ല​ത്തീ​ഫ്, ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ളാ​യ കെ.​പി.​ബു​ഷ്റ, ടി.​വി​ജ​യ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
തു​ട​ർ​ന്നു സ​ലൂം ജാ​ക്ക്മെ​റി​ൻ ര​ചി​ച്ച ‘മി​ന്നാ​മി​നു​ങ്ങു​ക​ളു​ടെ ആ​കാ​ശം’ എ​ന്ന പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി എ​ഴു​ത്തു​കാ​ര​ൻ കൃ​ഷ്ണ​ൻ മ​ങ്ക​ട പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് അം​ഗം പി.​കെ.​അ​ബ്ദു​സ​ലാം, എ​ൻ.​കെ.​ബ​ഷീ​ർ, ഡോ. ​അ​ബ്ദു​ൾ വാ​സി​അ്, മു​നീ​റ ഉ​മ​ർ, കെ.​പി.സ​ലീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ളാ​യ കെ.​പി.​റ​ജാ ഹ​വ്വ, സി.​നീ​ലി​മ, കെ.​ടി.​റു​ഷ്ദ എ​ന്നി​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. വാ​യ​നാ​ശാ​ല സെ​ക്ര​ട്ട​റി എം.​ടി.​മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും സ​ലൂം ജാ​ക്ക്മെ​റി​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

പൂ​ന്താ​നം സ്മാ​ര​ക
നി​ർ​മാ​ണം വേ​ഗം
പൂ​ർ​ത്തി​യാ​ക്കും: മ​ന്ത്രി
പെ​രി​ന്ത​ൽ​മ​ണ്ണ : നാ​ലു വ​ർ​ഷ​മാ​യി മു​ട​ങ്ങി കി​ട​ക്കു​ന്ന കീ​ഴാ​റ്റൂ​രി​ലെ പൂ​ന്താ​നം സ്മാ​ര​ക സാം​സ്കാ​രി​ക നി​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ടൂ​റി​സം വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. പൂ​ന്താ​നം സ്മാ​ര​ക സ​മി​തി പ്ര​സി​ഡ​ന്‍റ് മാ​ങ്ങോ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി​കാ​സ്, ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ. നി​തീ​ഷ്, ജോ​മി ജോ​ർ​ജ് എ​ന്നി​വ​ർ പൂ​ന്താ​നം സ്മാ​ര​ക നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് ന​ൽ​കി​യ നി​വേ​ദ​ന​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പൂ​ന്താ​നം സ്മാ​ര​ക സ​മി​തി ന​ൽ​കി​യ 50 സെ​ന്‍റ് സ്ഥ​ല​ത്ത് 85 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് സാം​സ്കാ​രി​ക നി​ല​യം പ​ണി​യു​ന്ന​ത്. സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റെ കീ​ഴി​ൽ 2017 സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ച്ച നി​ർ​മാ​ണം നാ​ലു വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും പാ​തി വ​ഴി​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്മാ​ര​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ മ​ന്ത്രി​യെ സ​മീ​പി​ച്ച​ത്.