കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് ക​മ്മി​റ്റി 50 ശ​ത​മാ​നം പ്ര​വ​ർ​ത്തി​ച്ചാ​ൽ ഭ​ര​ണം പി​ടി​ക്കാം: ആ​ര്യാ​ട​ൻ
Wednesday, October 20, 2021 12:05 AM IST
നി​ല​ന്പൂ​ർ: കെ​പി​സി​സി പ്ര​ഖ്യാ​പി​ച്ച കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് ക​മ്മി​റ്റി (സി​യു​സി) രൂ​പ​വ​ത്ക​ര​ണം 50 ശ​ത​മാ​നം ന​ട​പ്പാ​യാ​ൽ കേ​ര​ള​ത്തി​ന്‍റെ പ​ഞ്ചാ​യ​ത്തു​ത​ലം മു​ത​ൽ സം​സ്ഥാ​ന​ത​ലം വ​രെ കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​ത്തി​ൽ തി​രി​ച്ചു വ​രു​മെ​ന്ന് മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ​ത്തി​ന്‍റെ ആ​ലോ​ച​നാ​യോ​ഗ​വും പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​നും നി​ല​ന്പൂ​ർ വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പാ​ർ​ട്ടി​യി​ൽ എ​ത്ര ഉ​ന്ന​ത പ​ദ​വി​യി​ൽ ഇ​രി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും കെ​പി​സി​സി നി​ർ​ദേ​ശം ന​ട​പ്പാ​ക്ക​ണം. പ്ര​ള​യം പോ​ലു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ർ​മ​നി​ര​ത​രാ​യി ഇ​ട​പെ​ട​ണം. യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ൾ​ക്കു കീ​ഴി​ൽ വ​രു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​നും അ​വ​യ്ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നും മു​ൻ​നി​ര​യി​ൽ നി​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ആ​വ​ശ്യ​പ്പെ​ട്ടു. മു​നി​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷെ​റി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, പ​ദ്മി​നി ഗോ​പി​നാ​ഥ്, എ. ​ഗോ​പി​നാ​ഥ്, പി.​ടി. ചെ​റി​യാ​ൻ, ബാ​ബു​മോ​ഹ​ന​ക്കു​റു​പ്പ്, പാ​ലോ​ളി മെ​ഹ​ബൂ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.