ദു​രി​താ​ശ്വാ​സ ക്യാ​ന്പ് ഇ​ന്നു അ​വ​സാ​നി​പ്പി​ക്കും
Sunday, October 24, 2021 12:27 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ടി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​ന്നു അ​വ​സാ​നി​പ്പി​ക്കും. സാ​ഹ​ച​ര്യം അ​നു​കൂ​ല​മെ​ങ്കി​ൽ ഞാ​യ​റാ​ഴ്ച​യോ​ടെ ക്യാ​ന്പി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കാ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ക​രു​വാ​ര​ക്കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കു​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് മ​ഴ കു​റ​ഞ്ഞ​തോ​ടെ ഇ​ന്ന​ലെ ക്യാ​ന്പ് അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നു.
എ​ന്നാ​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യു​ണ്ടാ​യ​തോ​ടെ​യാ​ണ് ക്യാ​ന്പി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​ന്നു വ​രെ നീ​ട്ടി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച അ​പേ​ക്ഷ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്നു പ്ര​സി​ഡന്‍റ് വി.​എ​സ് പൊ​ന്ന​മ്മ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ മ​നോ​ജ് പ​റ​യ​റ്റ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ മ​ഞ്ജു കെ. ​നാ​യ​ർ, റ​വ​ന്യൂ ജീ​വ​ന​ക്കാ​രാ​യ കെ.​അ​ജി​ത്കു​മാ​ർ, പി.​പ്ര​മോ​ദ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ഷാ​നി​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ർ, അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.