ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്
Sunday, October 24, 2021 12:28 AM IST
തേ​ഞ്ഞി​പ്പ​ലം:​അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കി​ൽ ഇ​ടി​ച്ചു യു​വാ​വി​നു പ​രി​ക്കേ​റ്റു. തേ​ഞ്ഞി​പ്പ​ലം ഏ​ള​കാ​ട്ടു​പാ​ടം സ്വ​ദേ​ശി രാ​മാ​ല​യ​ത്തി​ൽ ശ്രീ​കാ​ന്തി (41)നാ​ണ് കാ​ലി​നു പ​രി​ക്കേ​റ്റ​ത്. ഒ​ലി​പ്രം​ക്ക​ട​വ് ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. ക​ട​ക്കാ​ട്ടു​പാ​റ റോ​ഡി​ലേ​ക്കു ഓ​ടി​ച്ചു പോ​കു​ന്ന​തി​നി​ടെ അ​ത്താ​ണി​ക്ക​ൽ ഭാ​ഗ​ത്തു നി​ന്നു അ​മി​ത​വേ​ഗ​ത​യി​ൽ എ​ത്തി​യ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തെ​റി​ച്ചു വീ​ണു പ​രി​ക്കേ​റ്റ ശ്രീ​കാ​ന്തി​നെ തി​രി​ഞ്ഞു​പോ​ലും നോ​ക്കാ​തെ ബൈ​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ വാ​ഹ​നം ഓ​ടി​ച്ചു പോ​വു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ശ്രീ​കാ​ന്തി​നെ ആ​ദ്യം ചേ​ളാ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ച​ത്.