42 വ​ർ​ഷ​ത്തി​നു ശേ​ഷം സ​ഹ​പാ​ഠി​ക​ൾ ക​ലാ​ല​യ മു​റ്റ​ത്തു ഒ​ത്തു​കൂ​ടി
Sunday, October 24, 2021 12:28 AM IST
നി​ല​ന്പൂ​ർ: നാ​ൽ​പ്പ​ത്തി​ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം അ​വ​ർ ഒ​രി​ക്ക​ൽ കൂ​ടി സ്കൂ​ൾ മു​റ്റ​ത്തു ഒ​ത്തു​കൂ​ടി. ക​ണ്ടു മ​റ​ന്ന കാ​ഴ്ച​ക​ളു​ടെ ജാ​ല​കം ഒ​രി​ക്ക​ൽ കൂ​ടി തു​റ​ന്നി​ട്ടു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ മു​റ്റ​ത്താ​ണ് ഒ​ത്തു​ചേ​ര​ൽ ന​ട​ന്ന​ത്.

സ്കൂ​ൾ മു​റ്റ​ത്തേ​ക്കു ക​ട​ന്നു വ​രു​ന്പോ​ൾ ത​മ്മി​ൽ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു പ​ല​രും. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ജീ​വി​തം പ​റി​ച്ചു​ന​ട്ട​വ​ർ കൗ​മാ​ര​ത്തി​ന്‍റെ പ്ര​സ​രി​പ്പോ​ടെ ത​ങ്ങ​ളു​ടെ വി​ദ്യാ​ല​യ മു​റ്റ​ത്തു എ​ത്തി​യ​ത് 1979 ലെ ​എ​സ്എ​സ്എ​ൽ​സി ബാ​ച്ചും സ്കൂ​ളി​ലെ മൂ​ന്നാം ബാ​ച്ചി​ലെ അം​ഗ​ങ്ങ​ളു​മാ​യി​രു​ന്നു.

പ​രി​ച​യ​പ്പെ​ട​ലു​ക​ൾ​ക്കു ശേ​ഷം അ​വ​ർ തി​രി​ച്ച​റി​ഞ്ഞു. ഈ ​ഒ​ത്തു​ചേ​ര​ൽ വ​ലി​യ അ​നു​ഭ​വ​മാ​ണെ​ന്നു റി​ട്ട​യേ​ർ​ഡ് ജ​വാ​ൻ അ​നി​ൽ​കു​മാ​ർ, പി.​കെ. ഹു​സൈ​ൻ, റി​ട്ട​യേ​ർ​ഡ് എ​സ്ഐ വേ​ലാ​യ​ധു​ൻ, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ റി​ട്ട​യേ​ർ​ഡ് ന​ഴ്സ് ഉ​ഷ എ​ന്നി​വ​ർ പ​റ​ഞ്ഞു. ഒ​ന്നി​ച്ചു ഭ​ക്ഷ​ണം ക​ഴി​ച്ചും ഗ്രൂ​പ്പ് ഫോ​ട്ടോ എ​ടു​ത്തും സ്കൂ​ളി​ൽ നി​ന്നു മ​ട​ങ്ങു​ന്പോ​ൾ, അ​വ​രു​ടെ മ​ന​സു​ക​ളി​ൽ നി​റ​ഞ്ഞു നി​ന്ന​ത് 1979 ലെ ​സ്കൂ​ൾ കാ​ലം. ഇ​വ​രു​ടെ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ന്ന​ത്തെ അ​ധ്യാ​പ​ക​രി​ൽ ചി​ല​രും എ​ത്തി​യി​രു​ന്നു. സം​ഗ​മം ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​നാ​യി​രു​ന്ന സ​ര​സ​ൻ, ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന ക​ല്യാ​ണി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.