നീ​ർ​പു​ഴ​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ; അ​പ്പ​ൻ​കാ​പ്പ് കോ​ള​നി​യി​ൽ വെ​ള്ളം ക​യ​റി
Wednesday, October 27, 2021 12:48 AM IST
എ​ട​ക്ക​ര: മു​ണ്ടേ​രി നീ​ർ​പ്പു​ഴ​യി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ അ​പ്പ​ൻ​കാ​പ്പ് കോ​ള​നി​യി​ലെ പ​ത്തോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, വ​നം​വ​കു​പ്പ്, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഇ​ട​പെ​ട്ട് ആ​ദി​വാ​സി​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് കോ​ള​നി​ക്ക് സ​മീ​പ​ത്തു കൂ​ടി ഒ​ഴു​കു​ന്ന നീ​ർ​പു​ഴ​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യ​ത്. പു​ഴ​യോ​ട് ചേ​ർ​ന്നു​ള്ള താ​മ​സ​ക്കാ​രാ​യ ഗി​രി​ജ, ത​ങ്ക, രാ​ജേ​ഷ്, ബി​ന്ദു, വി​നോ​ദ്, ശാ​ന്ത, സു​മേ​ഷ്, രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. അ​തി​ർ​ത്തി വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നാ​ണ് നീ​ർ​പു​ഴ​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യ​ത്.
ത​ക്ക സ​മ​യ​ത്തെ ഇ​ട​പെ​ട​ൽ​മൂ​ലം ആ​ദി​വാ​സി​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റാ​നാ​യി. കോ​ള​നി​യി​ലേ​ക്കു നീ​ർ​പു​ഴ​യ്ക്ക് കു​റു​ക​യു​ള്ള പാ​ല​ത്തി​ൽ വ​ൻ മ​രം വ​ന്ന​ടി​യു​ക​യും പു​ഴ ഗ​തി​മാ​റി കോ​ള​നി​യി​ലേ​ക്കു ഒ​ഴു​കു​ക​യു​മാ​യി​രു​ന്നു. സ​മീ​പ​മു​ള്ള ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലേ​ക്കും ഉ​യ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​മാ​ണ് രാ​ത്രി ആ​ദി​വാ​സി​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്. നേ​രം പു​ല​ർ​ന്നാ​ണ് ആ​ദി​വാ​സി​ക​ൾ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.
മു​ണ്ടേ​രി ച​ളി​ക്ക​ൽ കോ​ള​നി വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു. പു​ല​ർ​ച്ചെ മൂ​ന്ന​ര​യേ​ാടെ​യാ​ണ് നീ​ർ​പു​ഴ​യി​ലെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നു ശ​മ​ന​മു​ണ്ടാ​യ​ത്. പു​ഴ​യി​ൽ വെ​ള്ളം ഉ​യ​ർ​ന്ന വി​വ​രം ആ​ദി​വാ​സി​ക​ൾ വ​ന​പാ​ല​ക​രെ അ​റി​യി​ക്കു​ക​യും പോ​ത്തു​ക​ൽ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ പി. ​സ​ലീം, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​രും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​ണ്‍, കേ​ര​ള ആ​ദി​വാ​സി ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ല​ക്ഷ​മി ഏ​ട്ട​പ്പാ​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.
ചി​ത്ര​ക​ലാ ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​നി​യി​ലെ​ത്തി​യ കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ട്രെ​സ്പാ​സ് സം​ഘ​ത്തെ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തു. 2019ലെ ​ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഏ​റെ നാ​ശം നേ​രി​ട്ട കോ​ള​നി​യാ​ണ് അ​പ്പ​ൻ​കാ​പ്പ്. 120 കു​ടും​ബ​ങ്ങ​ളി​ലാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്.
നീ​ർ​പു​ഴ​യി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പാ​ല​പ്പ​റ്റ സു​ൽ​ത്താ​ന്‍റെ തോ​ട്ട​ത്തി​ലെ നി​ര​വ​ധി വാ​ഴ​ക​ൾ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ന​ശി​ച്ചി​ട്ടു​ണ്ട്.