ചാ​ത്ത​ന​ല്ലൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ വെ​ള്ളം ക​യ​റി നെ​ൽ​ക്കൃ​ഷി ന​ശി​ച്ചു
Wednesday, October 27, 2021 12:48 AM IST
അ​ങ്ങാ​ടി​പ്പു​റം: പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പാ​ട​ശേ​ഖ​ര​മാ​യ ഏ​റാ​ന്തോ​ട് ചാ​ത്ത​ന​ല്ലൂ​രി​ൽ തോ​ടി​ന്‍റെ വ​ര​ന്പ് പൊ​ട്ടി വെ​ള്ളം​ക​യ​റി കൃ​ഷി​ന​ശി​ച്ചു. ര​ണ്ട​ര​ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ നെ​ൽ​ക്കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത​മ​ഴ​യി​ലാ​ണ് തോ​ടി​ന്‍റെ വ​ര​ന്പ് പൊ​ട്ടി​യ​ത്. വെ​ള്ള​വും മ​ണ്ണും പാ​ട​ത്തേ​ക്ക് ഒ​ഴു​കി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ക​ർ​ഷ​ക​ർ സ്വ​ന്തം​നി​ല​യ്ക്ക് മ​ണ്ണു​നി​റ​ച്ച ചാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് താ​ത്കാ​ലി​ക​മാ​യി വ​ര​ന്പ് നി​ർ​മി​ച്ചി​രി​ക്കു​ക​യാ​ണ്. ഞാ​റു​ന​ടീ​ൽ തീ​ർ​ന്നി​രു​ന്ന പാ​ട​ത്താ​ണ് നാ​ശ​മു​ണ്ടാ​യ​ത്. ഇ​തു പ​ഴ​യ​പ​ടി​യാ​ക്കി മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ ഞാ​റ് ക​ണ്ടെ​ത്തി കൊ​ണ്ടു​വ​ന്നു ന​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ.
ഇ​ങ്ങ​നെ ന​ട്ടാ​ൽ​ത്ത​ന്നെ വി​ള​വു​ണ്ടാ​കു​മോ​യെ​ന്നു ക​ണ്ട​റി​യ​ണ​മെ​ന്നും ഒ​ന്നും ന​ഷ്ട​പ്പെ​ടാ​ൻ ബാ​ക്കി​യി​ല്ലെ​ന്നും പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക കാ​ളി​യ​മ്മ പ​റ​യു​ന്നു.
സ്ഥി​ര​മാ​യി വ​ര​ന്പ് പൊ​ട്ടു​ന്ന സ്ഥ​ല​ത്ത് പാ​ർ​ശ്വ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന​തു ക​ർ​ഷ​ക​രു​ടെ ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ്. 2019-ൽ ​തോ​ടി​ന്‍റെ ര​ണ്ട​ര​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്ത് സ്ഥി​രം പാ​ർ​ശ്വ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​നു പ​ദ്ധ​തി​യു​ണ്ടാ​ക്കി സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ട്ട​ര​ക്കോ​ടി രൂ​പ​യാ​ണ് ഇ​തി​ന് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യ​ത്.
എ​ന്നാ​ൽ സാ​ങ്കേ​തി​ക നൂ​ലാ​മാ​ല​ക​ളി​ൽ കു​ടു​ങ്ങി പ​ദ്ധ​തി ന​ട​ന്നി​ല്ല. വ​ര​ന്പ് പൊ​ട്ടു​ന്പോ​ഴൊ​ക്കെ സ​ന്ദ​ർ​ശി​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ൾ പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നു ഉ​റ​പ്പു​ന​ൽ​കാ​റു​ണ്ട്. എ​ന്നാ​ൽ ഇ​തു​വ​രെ​യും ഒ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
സ്ഥി​ര​മാ​യി വ​ര​ന്പ് പൊ​ട്ടു​ന്നി​ട​ത്ത് വ​രു​ന്ന വേ​ന​ലി​ൽ ഭി​ത്തി കെ​ട്ടു​മെ​ന്നു സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ​ൻ ഷ​ബീ​ർ ക​റു​മു​ക്കി​ൽ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു പ്ര​തീ​ക്ഷ​ ന​ൽ​കു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു.